ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായ സംഘ്പരിവാര്‍ അക്രമം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെന്നും ഇങ്ങനെ പോയാല്‍ നിലനില്‍പ് തന്നെ ഭീഷണിയിലാണെമന്നും യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം. 2014ല്‍ 127 എണ്ണമായിരുന്നു അക്രമങ്ങളെങ്കില്‍ 2024ല്‍ അത് 834 ആയി ഉയര്‍ന്നു. ഉത്തര്‍പ്രദേശിലും ഛത്തീസ്ഗഡിലുമാണ് കൂടുതല്‍ അതിക്രമങ്ങള്‍. പല അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. ക്രിസ്മസ് കാലത്ത് മാത്രം 14 അക്രമങ്ങള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്നു. ഇന്ത്യയിലെ ക്രിസ്തീയ സമൂഹം ഭീതിയോടെയാണ് കഴിയുന്നതെന്ന് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് ഡോ. മൈക്കിള്‍ വില്ല്യംസ് പറഞ്ഞു.