local
കെ.മുഹമ്മദുണ്ണി ഹാജി പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃക: അഷ്‌റഫ് മടാന്‍
തുറക്കല്‍ നാലാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കെ.മുഹമ്മദുണ്ണി ഹാജി, വി.അബദുള്ള കുട്ടി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കയാരുന്നു അദ്ദേഹം

കൊണ്ടോട്ടി : മുന്‍ എം.എല്‍എയും മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന കെ.മുഹമ്മദുണ്ണി ഹാജി പൊതു പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും മാതൃക ആയിരുന്നു എന്ന് മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ അഷ്‌റഫ് മടാന്‍ പ്രസ്താവിച്ചു.
തുറക്കല്‍ നാലാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കെ.മുഹമ്മദുണ്ണി ഹാജി, തുറക്കല്‍ മുസ്ലിം ലീഗ് കാരണവരും ദീര്‍ഘകാലം വാര്‍ഡ് ലീഗ് പ്രസിഡന്റ് , കൊണ്ടോട്ടി ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന വി.അബദുള്ള കുട്ടി എന്നിവരുടെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കയാരുന്നു അദ്ദേഹം
എം ഉമ്മര്‍കോയ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ കോട്ടയില്‍ വീരാന്‍ കുട്ടി,യു.കെ മമ്മദിശ , ടി.പി അസ്ലം,ഇ.ടി. യൂസുഫ് കമാല്‍ , കാഞ്ഞിരക്കുന്നന്‍ നാസര്‍, ഡോ. പി.കെ അബൂബക്കര്‍, പി പി.എ ഖയ്യും, പി. മുസ,കെ.പി.പ്രകാശന്‍, സി.എ ഗഫൂര്‍ മാസ്റ്റര്‍, ഇ.ടിഎം ബഷീര്‍, വി ഖാലിദ്, അമ്പാട്ട് കുഞ്ഞാലന്‍ കുട്ടി,പള്ളത്തില്‍ അസ്ലം, ഇ ,ടി കുഞ്ഞു മുഹമ്മദ്, ഏക്കാട്ടില്‍ സലാം, ജാഫര്‍ സാദിഖ്,കെ.സലിം പ്രസംഗിച്ചു.
local
കേന്ദ്ര- വിദേശ സർവകലാശാലകളിലെ അവസരങ്ങൾ: എം എസ് എഫ് ഓറിയന്റേഷൻ നാളെ
നാളെ (ഞായർ )രാവിലെ 9 മണി മുതൽ കോഴിക്കോട് ബാഫഖി യൂത്ത് സെന്ററിൽ വെച്ച് നടക്കും.

കോഴിക്കോട്: വിദേശ സർവകലാശാലകളിലും ഇന്ത്യയിലെ തന്നെ മികച്ച കേന്ദ്ര സർവകാലാശകളിലും ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന കുട്ടികൾക്ക് അഡ്മിഷൻ പ്രക്രിയ, പഠനാന്തരീക്ഷം, ലഭ്യമായ കോഴ്സുകൾ, സ്കോളർഷിപ്പ് സാധ്യതകൾ എന്നിവയെ കുറിച്ചുള്ള ഓറിയന്റേഷൽ പ്രോഗ്രാം നാളെ (ഞായർ )രാവിലെ 9 മണി മുതൽ കോഴിക്കോട് ബാഫഖി യൂത്ത് സെന്ററിൽ വെച്ച് നടക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള, ഉന്നത സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുമായി കുട്ടികൾക്ക് സംവദിക്കാം
msf ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂറോപ്യൻ യൂണിയൻ കെഎംസിസി അക്കാദമിക് വിങ്ങുമായി സഹകരിച്ചു
സംഘടിപ്പിക്കുന്ന പരിപാടിയിൽ വിവിധ കേന്ദ്ര വിദേശ യൂണിവേഴ്സിറ്റികളിലെ വിദ്യാർഥികൾ പങ്കടുക്കുമെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു ജനറൽ സെക്രട്ടറി എസ് എച് മുഹമ്മദ് അർഷാദ് എന്നിവർ പറഞ്ഞു.
മുൻകൂട്ടി രജിസ്റ്റർ ചെയുന്ന പ്രതിനിധികൾക്കാണ് പരിപാടിയിൽ പങ്കെടുക്കാൻ അവസരം,രജിസ്ട്രേഷന് ബന്ധപ്പെടുക്ക : 9846106011, 7034707814, 6238328477
local
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം

തലശ്ശേരി: കൊട്ടിയൂരുത്സവത്തിൻ്റെ ഭാഗമായി സ്പെഷ്യൽ സ്റ്റോപ്പ് അനുവദിച്ചതിനാൽ മുഴുവൻ അൺറിസർവ്ഡ് കോച്ചുകളുമായി ഓടുന്ന അന്ത്യോദയ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിനു തലശ്ശേരിയിൽ നിന്നും യാത്ര ചെയ്യാം. മംഗലാപുരത്തേക്ക് രാവിലെ 5.38 നും , തിരുവനന്തപുരത്തേക്ക് രാത്രി 10.20 നുമാണ് തലശ്ശേരിയിൽ നിന്നും .
തിരുവനന്തപുരം നോർത്ത് കൊച്ചുവേളി സ്റ്റേഷനും , മംഗലാപുരം ജംഗ്ഷനുമിടയിൽ തലശ്ശേരിക്കു പുറമെ കൊല്ലം ജംഗ്ഷൻ, കായംകുളം ജംഗ്ഷൻ, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ, തൃശ്ശൂർ,ഷൊർണ്ണൂർ ജംഗ്ഷൻ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് എന്നിവിടങ്ങളിലാണ് മറ്റ് സ്റ്റോപ്പുകൾ.
യാത്രക്കാർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സ്റ്റോപ്പ് അനുവദിക്കുന്നതിനായി പ്രവർത്തിച്ച തലശ്ശേരി റെയിൽ& റോഡ് പാസഞ്ചേഴ്സ് ഫോറം ഭാരവാഹികൾ അഭ്യർത്ഥിച്ചു. ജൂൺ 26 ,28 തിയ്യതികളിൽ രാത്രി 9.25 മണിക്ക് തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനിൽ നിന്ന് പുറപ്പെടുകയും തൊട്ടടുത്ത ദിവസങ്ങളിൽ(27,29) രാവിലെ 5:38 മണിക്ക് തലശ്ശേരിയിൽ എത്തുകയും ചെയ്യും. മംഗലാപുരം ജംഗ്ഷനിൽ നിന്ന് 27, 29 തീയ്യതികളിൽ രാത്രി 8. 20ന് പുറപ്പെടുകയും അന്നുതന്നെ രാത്രി 10.20 ന് തലശ്ശേരിയിൽ എത്തിച്ചേരുകയും ചെയ്യും.
GULF
വേനലവധിക്കാലം ആഘോഷമാക്കാൻ ‘സമ്മർ വിത്ത് ലുലു’ ക്യാമ്പെയിന് യുഎഇയിൽ തുടക്കമായി
വമ്പൻ ഓഫറുകളും സർപ്രൈസ് സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്; ലുലു ഹാപ്പിനെസ് അംഗങ്ങൾക്കായി 20 ലക്ഷം ദിർഹത്തിന്റെ ഡയമണ്ട് ഗിഫ്റ്റുകൾ

ദുബായ്: വേനലവധിക്കാലത്തിന്റെ തയ്യാറെടുപ്പിലാണ് യുഎഇയിലെ പ്രവാസി കുടുംബങ്ങൾ. നാട്ടിൽ അവധി ആഘോഷമാക്കാനും പുതിയ യാത്രാനുഭവങ്ങൾ സ്വന്തമാക്കാനുമുള്ള ഒരുക്കത്തിലാണ് ഏവരും. അവധിക്കാലം ബജറ്റ് ഫ്രണ്ട്ലിയായി ആഘോഷമാക്കാൻ ഏറ്റവും മികച്ച ഓഫറുകളുമായി ‘സമ്മർ വിത്ത് ലുലു’ ക്യാമ്പെയിൻ യുഎഇയിൽ ആരംഭിച്ചു. ദുബായ് സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ക്യാമ്പെയിന് ഔദ്യോഗിക തുടക്കമായി. ഗ്രോസറി, നട്സ്, ഡ്രൈ ഫ്രൂട്സ്, ചോക്ലേറ്റ്, ട്രാവൽ ആക്സസറീസ്, ഫാഷൻ ഉത്പന്നങ്ങൾ, ഡിജിറ്റൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, സൺഗ്ലാസ് തുടങ്ങി നിരവധി ഉത്പന്നങ്ങൾക്ക് ഏറ്റവും മികച്ച ഓഫറുകളാണ് യുഎഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കായി ഫ്രീ സമ്മർ ക്യാമ്പെയിൻ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്.
ജന്മനാട്ടിലേക്ക് യാത്രക്കൊരുങ്ങുന്ന പ്രവാസി കുടുംബങ്ങളുടെ ഷോപ്പിംഗ് ബജറ്റ് ഫ്രണ്ട്ലിയാക്കാൻ ‘ഹോളിഡേ സേവ്ഴ്സ്’, ബാഗുകൾ, ലഗേജ് ട്രാവൽ ആക്സസറീസ് എന്നിവയ്ക്ക് മികച്ച ഓഫറുകളുമായി ട്രാവൽ ഫെസ്റ്റ്, കോസ്മെറ്റിക്സ്-സ്കിൻ കെയർ- ബ്യൂട്ടി ഉത്പന്നങ്ങൾക്കായി ‘സീസൺ ടു ഗ്ലോ’, വേനൽക്കാലത്തിന് അനുയോജ്യമായ ഫാഷൻ ശേഖരവുമായി ‘ട്രാവൽ ഇൻ സ്റ്റൈൽ’, സൺഗ്ലാസുകൾക്ക് മികച്ച ഓഫറുകളുമായി ‘ഹലോ സമ്മർ’ തുടങ്ങി ആകർഷകമായ പ്രൊമോഷനുകളാണ് ലുലു സ്റ്റോറുകളിൽ നടക്കുന്നത്.
വൈവിധ്യമാർന്ന ജ്യൂസുകളുടെയും പാനീയങ്ങളുടെയും രുചിഭേദങ്ങളുമായി ‘സിപ് സമ്മർ’, ‘മെലൺ ഫെസ്റ്റ്’, ചോക്ലേറ്റുകളുടെ വ്യത്യസ്ഥമായ ശേഖരവുമായി ‘ഹാപ്പിനസ്സ് ഇൻ എവരി ബൈറ്റ്’ പ്രൊമോഷനും ഏവരുടെയും മനംകവരുന്നതാണ്. ഓർഗാനിക്- ഹെൽത്തി ഭക്ഷ്യോത്പന്നങ്ങളുടെ വിപുലമായ ശ്രേണിയുമായി ‘ഹെൽത്തി ഈറ്റ്സ്’ പ്രൊമോഷനും ക്യാമ്പെയിനിന്റെ ഭാഗമായുണ്ട്.
എസി, റഫ്രിജറേറ്റർ, കൂളർ തുടങ്ങിയവയ്ക്ക് ഏറ്റവും മികച്ച ഡീലുകളാണ് ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക്സ്, മൊബൈൽ ആക്സസറീസ് തുടങ്ങിയവയ്ക്കും നല്ല ഓഫറുകളാണുള്ളത്.
കുട്ടികൾക്കായി ഇ-ഗെയിമിംഗ് ചാമ്പ്യൻഷിപ്പുകളും ഫ്രീ സമ്മർ ക്യാമ്പെയിനും ഒരുക്കിയിട്ടുണ്ട്.
ലുലുവിന്റെ വാല്യൂ ഷോപ്പിംഗ് സ്റ്റോറായ ലോട്ടിലും മികച്ച ഓഫറുകളാണ് ഉറപ്പാക്കിയിരിക്കുന്നത്. 19 ദിർഹത്തിൽ താഴെ വിലയിലാണ് ലോട്ടിൽ നിരവധി ഉത്പന്നങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.
ഉപഭോക്താക്കൾക്കായി സർപ്രൈസ് സമ്മാനങ്ങളും ക്യാമ്പെയിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 100 ദിർഹത്തിൽ കൂടുതൽ ഷോപ്പ് ചെയ്യുന്ന ഹാപ്പിനെസ് അംഗങ്ങൾക്കായി 20 ലക്ഷം ദിർഹം വരെയുള്ള ഡയമണ്ട് ഗിഫ്റ്റുകളും വൗച്ചറുകളും കാത്തിരിക്കുന്നു. പ്രമുഖ ജുവലറി ബ്രാൻഡായ തനിഷ്കുമായി സഹകരിച്ചാണ് ഈ സമ്മാനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ജൂലൈ 31 വരെയാണ് സമ്മർ വിത്ത് ലുലു ക്യാമ്പെയിൻ.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india3 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
Video Stories3 days ago
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
കനത്ത മഴ; ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
വിദ്വേഷ പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ പരാതി നല്കി മുസ്ലിം യൂത്ത് ലീഗ്
-
kerala3 days ago
കനത്ത മഴ; വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇറാന് സൈനിക കമാന്‍ഡര്‍ അലി ശാദ്മാനി മരിച്ചു
-
kerala2 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം