തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ രോഷപ്രകടനത്തിന് പിന്നാലെ മൂഖ്യമന്ത്രിയെ കളിയാക്കി വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ചിത്രം ഷെയര്‍ ചെയര്‍ ചെയ്ത് കൊണ്ടായിരുന്നു ബല്‍റാം പ്രതിഷേധം രേഖപ്പെട്ടുത്തിയത്. ഭക്ത് കള്‍ ക്ഷമിക്കുക….മോര്‍ഫിങ് അല്ല, ഒറിജിനലാ എന്ന് പറഞ്ഞുകൊണ്ടാണ് ഉന്നിന്റെ ചിത്രം പേസ്റ്റ്് ചെയ്തത്. കൂടെ ഹാഷ് ടാഗിട്ട് കടക്ക് പുറത്ത് അഥവാ ഗെറ്റ് ലോസ്റ്റ് എന്നും ബല്‍റാം കുറിക്കുന്നു.

മുഖ്യമന്ത്രിയുടെ നടപടിയെ കുറിച്ച് ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍. കടക്ക് പുറത്ത് അഥവാ ഗെറ്റ് ലോസ്റ്റ് എന്ന ഹാഷ്ടാഗോടെ നടപടിയെ വിമര്‍ശിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്.

നേരത്തെ നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതുമായി ബന്ധപ്പെട്ട് പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ചിത്രവുമായി മോര്‍ഫ് ചെയ്ത് വിടി ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നു.

അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നല്‍കി. യോഗത്തിന്റെ ദ്യദൃശ്യങ്ങള്‍ എടുക്കുവാന്‍ പോലും ആര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് നല്‍കിയിരുന്നില്ല എന്നാണ് വിശദീകരണം.

തിരുവനന്തപുരത്ത് നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഐ(എം), ബിജെപി-ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മസ്‌കറ്റ് ഹോട്ടലില്‍ നടത്തിയ ചര്‍ച്ചയിലേക്ക് മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നില്ല.മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഇത്തരമൊരു ചര്‍ച്ച നടത്താന്‍ കഴിയില്ല. മുഖ്യമന്ത്രിയും രാഷ്ട്രീയപാര്‍ടി നേതാക്കളും വരുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ യോഗം നടക്കുന്ന ഹാളിനകത്തായിരുന്നു. അതുകൊണ്ടാണ് അവരോട് പുറത്തുപോകുവാന്‍ പറയേണ്ടിവന്നത്. യോഗത്തിനു ശേഷം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ കാണുകയും ചെയ്തു എന്നാണ് വിശദീകരണം നല്‍കിയത്.