kerala
പഠനകാലത്തെ ഗോള്‍ക്കീപ്പര്‍-ലുക്മാന്‍ മമ്പാട്
നാല്‍പത് വര്‍ഷത്തിനു ശേഷം 1965ലെ എസ്.എസ്.എല്‍.സി ബാച്ചുകാര്‍ ഒന്നിച്ചു കൂടി. അന്നദ്ദേഹം അറിയപ്പെടുന്ന നേതാവാണ്. വെറുമൊരു സഹപാഠിയായി മുഴുനീളം അതില്‍ പങ്കെടുത്തു അദ്ദേഹം. പഴയ അതേ സൗമ്യതയും സ്‌നേഹവും. ഹൈസ്‌കൂള്‍് ക്ലാസില്‍ ഒന്നിച്ചു പഠിച്ച അമ്പത് സഹപാഠികളെയും പേരെടുത്ത് വിളിച്ചാണ് ഞങ്ങളെ അദ്ദേഹം അല്‍ഭുതപ്പെടുത്തിയത്. അസാധ്യമായ ഓര്‍മ്മ ശക്തിയായിരുന്നു.
കൗമാരകാലത്ത് കോഴിക്കോടു കേന്ദ്രീകരിച്ച് താമസിച്ചു പഠിച്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഹൈസ്‌കൂള്‍ പഠനം പരപ്പില്‍ എം.എം.എച്ച.എസിലായിരുന്നു. വര്‍ഷങ്ങള്‍ ഒരേ ബഞ്ചിലിരുന്ന് പഠിച്ച സഹപാഠി പി.വി അബ്ദുളളക്കോയ ആ കാലം ഓര്‍ക്കുമ്പോഴും ആദരവിന്റെ ഭാഷ. അന്നേ വിവാദത്തിനോ പ്രശ്‌നങ്ങള്‍ക്കോ നില്‍ക്കാറില്ല. എല്ലാവരോടും വലിയ സ്‌നേഹമായിരുന്നു. പാണക്കാട്ടെ കുട്ടി എന്ന നിലക്ക് അധ്യാപകര്‍ പോലും ആദരവോടെയാണ് കണ്ടിരുന്നത്. ഹൈദരലി ശിഹാബ് തങ്ങളാവട്ടെ സയ്യിദ് കുടുംബത്തിലെ അംഗം എന്ന നിലക്കുള്ള കുലീനതയും വ്യക്തിത്വവും സൗമ്യതയും കാത്തു സൂക്ഷിച്ചിരുന്നു.എം.കെ റോഡിലുളള കുടുംബ വീട്ടില്‍ താമസിച്ചാണ് സ്‌കൂളിലേക്ക് വന്നിരുന്നത്. പലപ്പോഴും ഒന്നിച്ചാണ് പോക്കും വരവും. ഇരുന്നതും ഒരേ ബെഞ്ചില്‍. മൂന്നു വര്‍ഷം ഒന്നിച്ച് പഠിച്ചിട്ടും ഒരിക്കല്‍ പോലും മോശമായി പെരുമാറുകയോ ശബ്ദം ഉയര്‍ത്തി സംസാരിക്കുകയോ ചെയ്തില്ല. ഫുട്ബാളില്‍ അന്ന് വലിയ കമ്പമായിരുന്നു. ഗോളി നില്‍ക്കലായിരുന്നു ഇഷ്ടം. പാട്ടുപാടില്ലെങ്കിലും ആസ്വദിക്കും. തമാശ ഇഷ്ടമാണെങ്കിലും ആരെയും പരിഹസിക്കാന്‍ അനുവദിക്കില്ല.
പ്രായത്തില്‍ കവിഞ്ഞ പക്വതയാണ് മുഖമുദ്ര. സ്‌നേഹത്തോടെയാണ് എല്ലാവരോടുമുള്ള പെരുമാറ്റം. വളരെ പാവപ്പെട്ടവര്‍ക്ക് കഴിയും വിധം രഹസ്യമായി സഹായം ചെയ്യും. സാമാന്യം നല്ല നിലയിലാണ് 1965ല്‍ എസ്.എസ്.എല്‍.സി വിജയിച്ചത്. സയര്‍സ് വിഷയങ്ങള്‍ക്കായിരുന്നു കൂടുതല്‍ മാര്‍ക്ക്.
എസ്.എസ്.എസ്.എല്‍.സിക്ക് ശേഷം കൂനഞ്ചേരി ദര്‍സിലും പൊന്നാനി മഊനത്തിലും പഠിച്ച ശേഷമാണ് പട്ടിക്കാട് ജാമിഅ നൂരിയയില്‍ നിന്ന് ഫൈസി ബിരുദം നേടിയത്. മൂത്ത ജ്യേഷ്ടന്‍ മുഹമ്മദലി ശിഹാബ് തങ്ങളെ പോലെ വിദേശത്ത് പോയി പഠിക്കാന്‍ അദ്ദേഹത്തിനും ആഗ്രമുണ്ടായിരുന്നെങ്കിലും പിതാവിന്റെ വിയോഗത്തോടെ അതുപേക്ഷിക്കുന്നത്.
അബൂദാബിയില്‍ അദ്ദേഹം വരുമ്പോള്‍ അവിടെ ജോലിയുള്ള എന്നോടൊപ്പമാണ് അധികവും കഴിഞ്ഞത്. കെ.എം.സി.സി നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌നേഹം കലവറയില്ലാതെയുണ്ടായിരുന്നു. സമാനമായിരുന്നു, എല്ലാ കൂട്ടുകാരോടും ഉണ്ടായിരുന്നത്. വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരെയും കേള്‍ക്കാനും ആശ്വാസം പകരാനും സദാ ശ്രമിച്ചു.നാല്‍പത് വര്‍ഷത്തിനു ശേഷം 1965ലെ എസ്.എസ്.എല്‍.സി ബാച്ചുകാര്‍ ഒന്നിച്ചു കൂടി. അന്നദ്ദേഹം അറിയപ്പെടുന്ന നേതാവാണ്. വെറുമൊരു സഹപാഠിയായി മുഴുനീളം അതില്‍ പങ്കെടുത്തു അദ്ദേഹം. പഴയ അതേ സൗമ്യതയും സ്‌നേഹവും. ഹൈസ്‌കൂള്‍് ക്ലാസില്‍ ഒന്നിച്ചു പഠിച്ച അമ്പത് സഹപാഠികളെയും പേരെടുത്ത് വിളിച്ചാണ് ഞങ്ങളെ അദ്ദേഹം അല്‍ഭുതപ്പെടുത്തിയത്. അസാധ്യമായ ഓര്‍മ്മ ശക്തിയായിരുന്നു.
എല്ലാവരുടെയും പേരുകള്‍ അറിയാവുന്ന ഒരേയൊരാള്‍ ഹൈദരലി തങ്ങള്‍ മാത്രമായിരുന്നു. പിന്നെയും ഞങ്ങള്‍ ഒത്തുകൂടി. അന്നു ചിലരെ കാണുന്നില്ലല്ലോയെന്നായി അദ്ദേഹം. മൂന്നു പേര്‍ അസുഖം ബാധിച്ച് വിശ്രമത്തിലാണെന്ന് അറിഞ്ഞ അദ്ദേഹം തൊട്ടടുത്ത ദിവസങ്ങൡ അവരുടെയൊക്കെ വീട്ടില്‍ പോയി സ്‌നേഹ ബന്ധം പുതുക്കി. കോഴിക്കോടിനോട് കൗമാരത്തിലെ ബന്ധം സദാ നിലനിര്‍ത്തി. കോഴിക്കോട് കൊയിലാണ്ടിയില്‍ നിന്നാണ് വിവാഹം കഴിച്ചത്.
kerala
പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
2 പേരുടെ നില ഗുരുതരം
പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന് സിയാന് ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.
പാടൂര്‍ പാല് സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര് ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്മണ്യന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
റസീനയും റഹ്മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
kerala
കോഴിക്കോട് എസ്ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു
രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
കോഴിക്കോട്: പേരാമ്പ്രയില്‍ എസ്ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.
അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
kerala
ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി
വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.
ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന് ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.
ആദിത്യന് ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന് അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര്‍ നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala2 days agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala10 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
Film1 day agoമമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്

