ഐ ലീഗില്‍ ചരിത്ര വിജയം നേടി ഗോകുലം കേരള. ഐ ലീഗ് ഫുട്‌ബോള്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ട് തവണ കിരീടം നിലനിര്‍ത്തുന്ന ആദ്യ ക്ലബ്ബ് എന്ന റെക്കോര്‍ഡാണ് ഇന്നത്തെ കളിയിലൂടെ ഗോകുലം കേരള സ്വന്തമാക്കിയത്.

നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബിനെ 2-1 ന് പരാജയപ്പെടുത്തിയാണ് ഗോകുലം കേരള രണ്ടാം തവണയും കിരീടം ചൂടിയത്.

റിഷാദ്, എമില്‍ ബെന്നി എന്നിവരാണ് ഗോകുലത്തിനു വേണ്ടി ഗോളുകള്‍ നേടിയത്. അസ്ഹറുദ്ദീന്‍ മാലിക്കിന്റെ വകയായിരുന്നു എതിര്‍ ടീമിലെ ഏക ആശ്വാസഗോള്‍.18 മത്സരങ്ങളില്‍ 13 ജയവും 4 സമനിലയും ഒരു തോല്‍വിയുമായി 43 പോയിന്റ് ആണ് ഗോകുലത്തിന്റെ സമ്പാദ്യം.