കോഴിക്കോട്: എറണാകുളം നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് 3 കിലോ 800 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം റെയില്‍വേ സംരക്ഷണ സേന പിടികൂടി. രാജസ്ഥാന്‍ സ്വദേശിയായ അഷ്‌റഫ് ഖാനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

ഷര്‍ട്ടിനകത്ത് പ്രത്യേക ജാക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം. ട്രെയിനില്‍ ആര്‍.പി.എഫ് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

100 ഗ്രാം വീതമുള്ള 38 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. കോഴിക്കോടേക്ക് ആയിരുന്നു ഇയാള്‍ ടിക്കറ്റ് എടുത്തിരുന്നത്. കോഴിക്കോട് ഉള്ള വിവിധ ജ്വല്ലറികളില്‍ നല്‍കാനാണ് സ്വര്‍ണം എത്തിച്ചതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.