കൊ​ച്ചി: സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു. പ​വ​ന് 120 രൂ​പ​യു​ടെ കു​റ​വാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 37,360 രൂ​പ​യാ​യി. ഗ്രാ​മി​ന് 15 രൂ​പ കു​റ​ഞ്ഞ് 4,670 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. അതേസമയം രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയർന്നു. ഔൺസിന് 1,942.10 ഡോളറിലാണ് വ്യാപാരം. ഇന്നലെ 1937.55 ഡോളറിലായിരുന്നു വ്യാപാരം നടന്നത്.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്ന​ശേ​ഷ​മാ​ണ് വി​ല​യി​ടി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് വി​ല. ഇ​തി​നു​ശേ​ഷം ഇ​തു​വ​രെ പ​വ​ന് 4,640 രൂ​പ​യാ​ണു കു​റ​ഞ്ഞ​ത്.