കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 37,400 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 37,360 രൂപയായിരുന്നു പവന്‍ വില. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്.

37,800 രൂപയാണ് ഈ മാസം സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില. ഈ മാസം 10,11,12,13 തിയതികളില്‍ 37,800 രൂപക്കാണ് വ്യാപാരം നടന്നത്. പിന്നീട് നേരിയ കുറവ് രേഖപ്പെടുത്തുകയായിരുന്നു.

കോവിഡ് പ്രതിസന്ധിയും യുഎസ് ചൈന ശീതസമരവും സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നുണ്ട്. ഫലപ്രദമായ കോവിഡ് വാക്‌സിന്‍ വരുന്നത് വരെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.