കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിക്കുന്നു. ഇന്ന് പവന് 200 രൂപ കൂടി 36,920 രൂപയായി. 4,615 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ നാല് മാസങ്ങള്‍ക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്.

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് വില 36,720 രൂപയായിരുന്നു. നവംബര്‍ മൂന്ന്, നാല് തീയതികളില്‍ 35,640 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

യുഎസിലെ പണപ്പെരുപ്പം 30 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതാണ് ആഗോളതലത്തില്‍ സ്വര്‍ണ വില ഉയരാന്‍ കാരണം.