കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 360 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 37,000 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4,625 രൂപ. രാജ്യാന്തര വിപണിയിലും സ്വര്‍ണ വിലയില്‍ വര്‍ധന. ട്രോയ് ഔണ്‍സിന് 1,870 ഡോളര്‍ ആയി ഉയര്‍ന്നു.

ജനുവരി 16 മുതല്‍ 3 ദിവസങ്ങളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില.ഒരു പവന്‍ സ്വര്‍ണത്തിന് 36,400 രൂപയായിരുന്നു വില. ജനുവരി 5,6 തിയതികളിലാണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 38,400 രൂപയായിരുന്നു വില.പിന്നീട് വില കുറയുകയായിരുന്നു

ഡിസംബറില്‍ സ്വര്‍ണ വില പവന് 1,440 രൂപയാണ് വര്‍ധിച്ചത്. ഡിസംബര്‍ 21,28 ദിവസങ്ങളില്‍ സ്വര്‍ണ വില ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു. പവന് 37,680 രൂപയായിരുന്നു വില. ഡിസംബര്‍ ഒന്നിന് 35,920 രൂപയായിരുന്നു ഒരു പവന് വില.