കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്.പവന് 320 രൂപ കുറഞ്ഞ് 34,400 രൂപയിലെത്തി. ഗ്രാമിന് 4300 രൂപയാണ്. ദേശീയ വിപണിയില്‍ ഇടിവ് തുടരുകയാണ്. എംസിഎക്‌സില്‍ 10ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 46,145 രൂപയാണ് വില. കഴിഞ്ഞ എട്ട് മാസത്തേതില്‍ ഏറ്റവും താഴ്ന്ന നിലവാരമാണിത്.

ആഗോളവിപണിയില്‍ സ്വര്‍ണവില ഇടിയുകയാണ്. യുഎസ് ട്രഷറി ആദായം ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെതതിയത് ആഗോള വിപണിയെ ബാധിച്ചു. സ്‌പോട്‌ഗോള്‍ഡ് 0.4 ശതമാനം താഴ്ന്ന് 1764.03 ആയി. മൂന്ന് ശതമാനമാണ് ഈ വര്‍ഷം കുറഞ്ഞത്.