Connect with us

kerala

സംസഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

ഒരു ഗ്രാമിന് 6960 രൂപയാണ് വില ഇന്നത്തെ വില

Published

on

സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഒരു ഗ്രാമിന് 6960 രൂപയാണ് വില ഇന്നത്തെ വില. 6885 രൂപയിൽ നിന്നാണ് വില പെട്ടെന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 55,680 രൂപയിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വില ഗ്രാമിന് 95.90 രൂപയും കിലോഗ്രാമിന് 95,900 രൂപയുമാണ് ഇന്നത്തെ വില.

സെപ്റ്റംബർ 2 മുതൽ 5 വരെ മാറ്റമില്ലാതെ തുടർന്ന 53,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. സ്വർണവിലയിൽ വലിയ ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയ ഒരു മാസമാണ് കടന്നുപോയത്.

kerala

ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിച്ചു; തെറിച്ച് വീണ കൂട്ടിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി; ദാരുണാന്ത്യം

സ്‌കൂട്ടര്‍ മറഞ്ഞതോടെ കുട്ടി ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

Published

on

സ്‌കൂട്ടറില്‍ നിന്നും വീണ രണ്ടാം ക്ലാസുകാരിയുടെ ദേഹത്തിലൂടെ ബസ് കയറി ഇറങ്ങി മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോട് ഉണ്ടായ അപകടത്തില്‍ രണ്ടാം ക്ലാസുകാരി മിസ്‌രിയയാണ് മരിച്ചത്. സ്‌കൂട്ടര്‍ മറഞ്ഞതോടെ കുട്ടി ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.പിതാവിനെപ്പം സ്‌കൂളില്‍ പോകുന്നതിനിടെയാണ് അപകടം.

സ്വകാര്യ ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടറില്‍ തട്ടുകയും ഇതോടെ കുട്ടിയും പിതാവും റോഡിലേക്ക് വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ബസിനടിയിലേക്ക് വീണ കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. റോഡിലെ കുഴികളും ബസിന്റെ മരണപ്പാച്ചിലുമാണ് അപകടത്തിന് കാരണമെന്നും നാട്ടുകാര്‍ പറയുന്നു.

Continue Reading

kerala

റാപ്പര്‍ വേടനെതിരെ കൂടുതല്‍ ലൈംഗികാതിക്രമ പരാതികള്‍

ഗവേഷകവിദ്യാര്‍ത്ഥിനികളാണ് ലൈംഗികാതിക്രമം വെളിപ്പെടുത്തി മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

Published

on

റാപ്പര്‍ വേടനെതിരെ കൂടുതല്‍ ലൈംഗികാതിക്രമ പരാതികള്‍. വെളിപ്പെടുത്തലുമായി രണ്ട് യുവതികള്‍ കൂടി രംഗത്തെത്തി.ഗവേഷകവിദ്യാര്‍ത്ഥിനികളാണ് ലൈംഗികാതിക്രമം വെളിപ്പെടുത്തി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാന്‍ സമയം തേടിയിട്ടുണ്ട്.

ഗവേഷണാവശ്യത്തിന് വിവരം തേടി സമീപിച്ചപ്പോള്‍ അതിക്രമം നടത്തിയെന്നാണ് ഒരു വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നത്. വേടന്‍ ക്രൂരമായ ലൈംഗികാതിക്രമം നടത്തിയെന്നാണ് മറ്റൊരു യുവതിയുടെ പരാതി. 2020-21 കാലഘട്ടത്തിലാണ് ലൈംഗികാതിക്രമം നടന്നതെന്നും പരാതിയില്‍ പറയുന്നു.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

Continue Reading

kerala

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയെ ജയില്‍ മാറ്റി

ഇന്നലെ വൈകിട്ടായിരുന്നു കണ്ണൂരില്‍ നിന്ന് കൊടി സുനിയെ ജയില്‍ മാറ്റിയത്.

Published

on

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയെ തവനൂര്‍ ജയിലിലേക്ക് ജയില്‍ മാറ്റി .ഇന്നലെ വൈകിട്ടായിരുന്നു കണ്ണൂരില്‍ നിന്ന് കൊടി സുനിയെ ജയില്‍ മാറ്റിയത്.

കഴിഞ്ഞ ജൂണ്‍ 17ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തലശ്ശേരി കോടതിയിലേക്ക് പോകും വഴി കൊടി സുനി മദ്യപിച്ചത് ഏറെ വിവാദമായിരുന്നു. മാഹി ഇരട്ട കൊലപാതക കേസിലെ വിചാരണക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തലശ്ശേരി കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് ബാറില്‍ നിന്ന് പൊലീസുകാര്‍ മദ്യം വാങ്ങിനല്‍കിയത്.ഈ സമയം പരോളില്‍ ഉണ്ടായിരുന്ന മറ്റൊരു പ്രതി ഷാഫിക്ക് ഒപ്പമാണ് സുനി മദ്യപിച്ചത്.

സംഭവത്തില്‍ കൊടി സുനിക്ക് എസ്‌കോര്‍ട്ട് പോയ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.ഇതിന് പിന്നാലെ കൊടി സുനിയുടെ പരോള്‍ റദ്ദ് ചെയ്തിരുന്നു.

Continue Reading

Trending