കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 12,650 രൂപയും പവന് 1,01,200 രൂപയുമാണ് വില. 1,01,400 രൂപയുണ്ടായിരുന്ന സ്വര്‍ണവിലയില്‍ 200 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഗ്രാമിന് 25 രൂപയുടെ കുറവും രേഖപ്പെടുത്തി.
തുടര്‍ച്ചയായ മൂന്നാംദിവസും സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ബുധനാഴ്ച ഉച്ചക്ക് സ്വര്‍ണവില താഴുന്നത്. ബുധനാഴ്ച രാവിലെ 60 രൂപ കൂടി ഗ്രാമിന് 12,725 രൂപയില്‍ എത്തിയിരുന്നു. മണിക്കൂറുകള്‍ക്കകം ഗ്രാമിന് 110 രൂപയുടെ കുറവുണ്ടായത്.
ഒരു പവന്‍ ആഭരണത്തിന് പുതിയ നിരക്ക് അനുസരിച്ച് 1,10,000 രൂപയെങ്കിലും നല്‍കണം. പണിക്കൂലി, ജി.എസ്.ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ആഭരണ വിലക്കൊപ്പം നല്‍കേണ്ടി വരും. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ആഗോള വിപണിയിലും സ്വര്‍ണവില വര്‍ധിക്കുകയാണ് സ്‌പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 4,466 ഡോളറായി ഉയര്‍ന്നു. വെനസ്വേലയില്‍ ഉണ്ടായ രാഷ്ട്രീയസാഹചര്യം തന്നെയാണ് സ്വര്‍ണത്തിന്റെ വില ഉയര്‍ത്തുന്ന പ്രധാനകാരണം. ന്നത്.