കൊച്ചി: തുടര്‍ച്ചയായ ഇടിവിന് ശേഷം സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 33,360 രൂപയായി. പവന് 25 രൂപ കൂടി 4,170 രൂപയായി.

ഇന്നലെ സ്വര്‍ണ വില ഒരു വര്‍ഷത്തിനിടയിലെ താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ 1280 രൂപയാണ് വില കുറഞ്ഞത്.

ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെ ആഗോള സമ്പദ് വ്യവസ്ഥയിലെ ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത് സ്വര്‍ണവില കുറച്ചിരുന്നു.