മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്‌ഫോടകവസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാറിന്റെ ഉടമയെന്നു വെളിപ്പെടുത്തിയ ആള്‍ കടലിടുക്കില്‍ മരിച്ച നിലയില്‍.

താനെ സ്വദേശിയായ സ്‌പെയര്‍ പാര്‍ട്‌സ് വ്യാപാരി മന്‍സുക് ഹിരണിന്റെ (45) മൃതദേഹമാണു കണ്ടെത്തിയത്. എന്നാല്‍, കാറിന്റെ യഥാര്‍ത്ഥ ഉടമ മന്‍സുക് അല്ലെന്നും ഇന്റീരിയര്‍ ജോലികള്‍ക്കായി ഉടമ അദ്ദേഹത്തെ ഏല്‍പിച്ചതാണെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് വെളിപ്പെടുത്തിയതോടെ കേസിലെ ദുരൂഹതയേറി.

കഴിഞ്ഞമാസം 25നു രാത്രിയാണ് 20 ജലറ്റിന്‍ സ്റ്റിക്കുകളും അംബാനിക്കെതിരെ ഭീഷണിക്കത്തും സഹിതം കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന്, മോഷണം പോയ തന്റെ കാറാണിതെന്ന് അറിയിച്ച് മന്‍സുക് രംഗത്തെത്തിയിരുന്നു.