കൊച്ചി: നാലു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപ കൂടി 33,920 രൂപയായി. ഗ്രാം വില പതിനഞ്ചു രൂപ ഉയര്‍ന്ന് 4,240ല്‍ എത്തി.

വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. വെള്ളിയാഴ്ച ഗ്രാമിന് അറുപതു രൂപയാണ് കൂടിയത്. സമീപ ദിവസങ്ങളിലെ ഏറ്റവും വലിയ വര്‍ധനയാണിത്.

സ്വര്‍ണ വിലയില്‍ ഏതാനും നാളുകളായി ഏറ്റക്കുറച്ചിലാണ് പ്രകടമാവുന്നത്. വരുംദിവസങ്ങളിലും മഞ്ഞലോഹം സ്ഥിരത പ്രകടിപ്പിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.