കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്നലെ ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയ സ്വര്‍ണ വില ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 34,960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4370 രൂപയാണ് വില.

ഈ മാസം തുടര്‍ച്ചയായി വര്‍ധവ് രേഖപ്പെടുത്തിയ സ്വര്‍ണ വില കഴിഞ്ഞ ദിവസം നേരിയ തോതില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെ ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് കയറി. പിന്നാലെയാണ് ഇന്ന് വീണ്ടും ഇടിവ് രേഖപ്പെടുത്തിയത്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ധന രേഖപ്പെടുത്തിയ സ്വര്‍ണ വിലയില്‍ ശനിയാഴ്ച 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. പിന്നീട് ഉയര്‍ന്ന സ്വര്‍ണവില വീണ്ടും ചൊവ്വാഴ്ച താഴ്ന്നു. ഏപ്രില്‍ ഒന്നിന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണ വില പിന്നീട് പടിപടിയായി മുന്നേറുന്നതാണ് ദൃശ്യമായത്.

കഴിഞ്ഞ മാസം ചാഞ്ചാടി നിന്ന സ്വര്‍ണ വില ഈ മാസത്തിന്റെ തുടക്കം മുതല്‍ തന്നെ വില വര്‍ധനയാണ് കാണിച്ചത്. ഏപ്രില്‍ മാസത്തില്‍ ഏതാനും ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണവില കുറഞ്ഞത്.