സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. പവന് 200 രൂപയാണ് വര്‍ധിച്ചത്. നിലവില്‍ 25,960 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 3,245 രൂപയിലാണ് വ്യാപാരം. 24 ക്യാരറ്റ് സ്വര്‍ണം പവന് 26,888 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ആറ് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. രണ്ടാഴ്ച മുന്‍പ് സര്‍വ്വകാല റെക്കോര്‍ഡ് നിരക്കിലാണ് സ്വര്‍ണവ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 26,120 രൂപയും കുറഞ്ഞ നിരക്ക് 24,920 രൂപയുമാണ്. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 25,680 രൂപയും കുറഞ്ഞ നിരക്ക് 24,080 രൂപയുമാണ്. കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 2.5 ശതമാനം ഉയര്‍ത്തി 12.5 ശതമാനമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്. നേരത്തെ 10 ശതമാനമായിരുന്നു സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ.

ഡല്‍ഹിയില്‍ സ്വര്‍ണം പവന് 27,248 രൂപയിലും 24 ക്യാരറ്റിന് 28,208 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 46.04 ഡോളറില്‍ വ്യാപാരം തുടരുകയാണ്. അമേരിക്കയിലെ സാമ്പത്തിക നികുതി തര്‍ക്കങ്ങളും ഓഹരി വിപണിയിലെ അസ്ഥിരതയും സ്വര്‍ണവില കൂടാന്‍ സാധ്യതയുണ്ടെന്നാണ് ബിസിനസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.