crime

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട

By webdesk14

February 24, 2023

കരിപ്പൂര്‍ വിമാനത്താവളം വഴി ശരീരത്തിനുള്ളില്‍ വച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. സംഭവത്തില്‍ 1.25 കിലോ ഗ്രാം സ്വര്‍ണം കരിപ്പൂര്‍ പൊലീസ് പിടികൂടി. കണ്ണൂര്‍ കൂത്തിപറമ്പ് സ്വദേശി ഷിജില്‍ നാസാണ് (30) പിടിയിലായത്. ആഭ്യന്തരവിപണിയില്‍ ഏകദേശം 70 ലക്ഷം രൂപയോളം വില വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്.

കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ സംശയം തോന്നിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. നാല് ക്യാപ്‌സ്യൂളുകളിലായി ഒളിപ്പിച്ച സ്വര്‍ണമിശ്രിതമാണ് കണ്ടെത്തിയത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.