Connect with us

kerala

സ്വര്‍ണക്കടത്ത്; ഒമ്പതു പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ ആദായ നികുതി വകുപ്പിന് അനുമതി

കേസിലെ ഒമ്പത് പ്രതികളെ ചോദ്യം ചെയ്യാന്‍ ആദായ നികുതിവകുപ്പ് അനുമതി നല്‍കി

Published

on

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ ആദായ നികുതി വകുപ്പിന് കോടതി അനുമതി. കേസിലെ ഒമ്പത് പ്രതികളെ ചോദ്യം ചെയ്യാന്‍ ആദായ നികുതിവകുപ്പ് അനുമതി നല്‍കി. നികുതി വെട്ടിപ്പ്, അനധികൃത സ്വത്ത് സമ്പാദനം എന്നീ കേസുകളിലാണ് എറണാകുളം എസിജെഎം കോടതിയുടെ നടപടി.

സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി എസ് സരിത്ത് സന്ദീപ് നായര്‍, കെ ടി റമീസ്, ഹംജദ് അലി, ജലാല്‍, മുഹമ്മദ് ഷാഫി, മുഹമ്മദ് അന്‍വര്‍, ഇ സെയ്തലവി എന്നിവരെയാണ് ചോദ്യം ചെയ്യുക.

അതേസമയം സ്വപ്നയെ വെള്ളിയാഴ്ച വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസില്‍ മൂന്നാം പ്രതി സന്ദീപ് നായര്‍ക്ക് കോടതി സ്വാഭാവിക ജാമ്യവും അനുവദിച്ചു. 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പിക്കാത്ത സാഹചര്യത്തിലാണ് കോടതി നടപടി. ജാമ്യം ലംഭിച്ചെങ്കിലും എന്‍ഐഎ ചുമത്തിയ യുഎപിഎ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനാല്‍ സന്ദീപിന് ഇപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: സമസ്ത

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

Published

on

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്ലിം ലീഗും, ഇരു സംഘടനകളുടെ അണികളും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് തകരാറുണ്ടാക്കുകയും തെറ്റിദ്ധാരണകള്‍ പരത്തുകയും ചെയ്യുന്ന അനാവശ്യ പ്രചാരണങ്ങള്‍ എല്ലാവരും ഒഴിവാക്കണമെന്നും സമസ്ത നേതാക്കളുടെ സംയുക്ത പ്രസ്താവന.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

Continue Reading

kerala

പി വി അൻവർ വാ പോയ കോടാലി, കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി: വി ഡി സതീശൻ

രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ വിമർശനം നിലവാരമില്ലാത്തതാണ്. മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണിതെന്നും വി ഡി സതീശൻ ആരോപിച്ചു.

Published

on

ലോക്സഭാ തിരഞ്ഞെടുപ്പിൽ പൂർണ്ണമായും ആത്മവിശ്വാസത്തിലാണ് യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 20 ൽ 20 സീറ്റും ലഭിക്കും. പി വി അൻവറിൻ്റേത് മോശമായ പ്രസ്താവനയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ വിമർശനം നിലവാരമില്ലാത്തതാണ്. മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണിതെന്നും വി ഡി സതീശൻ ആരോപിച്ചു.

‘പിണറായി വിജയൻ പി വി അൻവറിനെ കൊണ്ട് പറയിപ്പിക്കുന്നതാണ്. പി വി അൻവർ വാ പോയ കോടാലി ആണ്.പി വി അൻവറിനെ പിണറായി വിജയൻ ആയുധമായി ഉപയോഗിക്കുകയാണ്’, വി ഡി സതീശൻ പറഞ്ഞു. വാക്കത്തിയോടോ കോടാലിയോടോ ആരും ഫൈറ്റ് ചെയ്യില്ല.

ഇത് ഉപയോഗിക്കുന്ന ആൾക്കെതിരെയാണ് ഫൈറ്റ് ചെയ്യുകയെന്നും വി ഡി സതീശൻ പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാനുള്ള അർഹതയില്ല എന്നായിരുന്നു പി വി അൻവർ പറഞ്ഞത്. പ്രതിപക്ഷ നേതാക്കളെ രാജ്യവ്യാപകമായി ഇ ഡി വേട്ടയാടുമ്പോഴാണ് മുഖ്യമന്ത്രിയെ ഇ ഡി അറസ്റ്റ് ചെയ്യാത്തതിൽ രാഹുൽ ഗാന്ധി അസ്വസ്ഥനാകുന്നതെന്നും അൻവർ ചൂണ്ടിക്കാണിച്ചു.

കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വി ഡി സതീശൻ പരിഹസിച്ചു. ‘ബിജെപിയെ സുഖിപ്പിച്ച് കേസുകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. മോദിയെയും ബിജെപിയും സന്തോഷിപ്പിക്കാൻ ആണ് പിണറായി വിജയൻ ശ്രമിക്കുന്നത്. ബിജെപി അധികാരം നിലനിർത്താൻ വേണ്ടി വിദ്വേഷത്തിന്റെ വിത്തുകൾ പാകുന്നു. കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി ബിജെപിക്ക് ഇടം ഒരുക്കി കൊടുക്കുന്നു’, വി ഡി സതീശൻ പറഞ്ഞു.

വടകരയിലെ അശ്ലീല വീഡിയോ പൊലീസോ മാധ്യമങ്ങളോ കണ്ടിട്ടില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. വീഡിയോ അല്ല പോസ്റ്റർ ആണെന്ന് ഇപ്പോൾ പറയുന്നു. വടകരയിലെ സ്ഥാനാർത്ഥിയുടെ പി ആർ ഏജൻസി ഇനി പോസ്റ്റർ ഉണ്ടാക്കണം.

ചീറ്റിപ്പോയ പടക്കമാണ് വടകരയിലെ വിവാദമെന്ന് വി ഡി സതീശൻ ആരോപിച്ചു. ചീറ്റിപ്പോയ പടക്കം എടുത്തു നിൽക്കുന്ന കുട്ടിയുടെ അവസ്ഥയാണ് മുഖ്യമന്ത്രിയുടേത്. തിരഞ്ഞെടുപ്പ് കേരള ഭരണത്തിന്റെ വിലയിരുത്തൽ ആണെന്ന് പറയാൻ ധൈര്യമുണ്ടോ മുഖ്യമന്ത്രിക്കെന്നും വി ഡി സതീശൻ ചോദിച്ചു.

സിപിഎമ്മിന് ഇന്ത്യ മുന്നണിയേക്കാൾ നല്ലത് എൻഡിഎ ആണ്. സിപിഎം ഒരു സീറ്റിൽ പോലും വിജയിക്കില്ല. സംസ്ഥാന പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം തിരുവനന്തപുരം ലത്തീൻ രൂപതയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത്.

വിഴിഞ്ഞത്ത് സമരം നടത്തിയവരെ അർബൻ നക്സലുകൾ എന്നാണ് സർക്കാരും സിപിഎമ്മും വിശേഷിപ്പിച്ചത്. വയനാട്ടിൽ കഴിഞ്ഞ തവണ ലീഗിന്റെ പതാക വിവാദമാക്കിയത് മോദിയാണ്. ഇത്തവണ പതാക വിവാദമാക്കിയത് പിണറായി വിജയനാണെന്നും വി ഡി സതീശൻ ആരോപിച്ചു.

തൃശ്ശൂർ പൂരം വിഷയത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. തൃശൂർ പൂരത്തിന് സിറ്റി പൊലീസ് കമ്മീഷണർ അഴിഞ്ഞാടിയത് മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്നായിരുന്നു വി ഡി സതീശൻ്റെ ചോദ്യം. ‘ഇത് നാടകമാണ്. വർഗീയമാക്കി ബിജെപിക്ക് അവസരം ഉണ്ടാക്കി കൊടുക്കുകയായിരുന്നു ലക്ഷ്യം. കസവ്‌ കെട്ടിയ പേടിത്തൊണ്ടനാണ് മുഖ്യമന്ത്രി’ വി ഡി സതീശൻ പറഞ്ഞു.

Continue Reading

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

Trending