ന്യൂഡല്‍ഹി: പാലാരിവട്ടം പാലം പൊളിച്ചുപണിയാമെന്ന് സുപ്രീംകോടതി. സംസ്ഥാനസര്‍ക്കാരിന് ഇതുസംബന്ധിച്ച് കോടതി അനുമതി നല്‍കി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു. ആര്‍എഫ് നരിമാന്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി.

പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ അപ്പീലിലും പാലം പൊളിച്ച് പണിയാന്‍ ഉടന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഇടക്കാല അപേക്ഷയിലുമാണു ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍ അധ്യക്ഷനായ ബെഞ്ച് വാദം കേട്ടത്.