Culture
സര്‍ക്കാരിന് തിരിച്ചടി; പാലാരിവട്ടം പാലം തല്‍ക്കാലം പൊളിക്കേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: പാലാരിവട്ടം പാലം പൊളിച്ച് പുതിയത് പണിയാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടിയായി ഹൈക്കോടതി നിര്‍ദേശം. അടുത്ത മാസം പത്തുവരെ പാലം പൊളിക്കേണ്ടതില്ലെന്നാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. പാലം പൊളിക്കാതെ അറ്റകുറ്റ പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. പാലത്തിലെ നിര്‍മാണ പിഴവുകളെ കുറിച്ച് വിശദമായി പഠിച്ച ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് മറികടന്ന് രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് നേരത്തെ സര്‍ക്കാരും കരാറുകാരും സ്ട്രക്ച്ചറല്‍ എഞ്ചിനീയര്‍മാരും ആരോപിപ്പിച്ചിരുന്നു. ഐ.ഐ.ടി സംഘം നല്‍കിയ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇതുവരെ പുറത്ത് വിടാത്തതാണ് സര്‍ക്കാര്‍ തീരുമാനത്തിലെ ദുരൂഹത വര്‍ധിപ്പിച്ചത്. പാലത്തിന്റെ തകരാറുമായി ബന്ധപ്പെട്ട് വിശദമായി പഠിച്ചതും പരിശോധന നടത്തിയതും ചെന്നൈ ഐ.ഐ.ടിയാണ്. ആറിനം അറ്റകുറ്റപണികള്‍ നടത്തി പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാമെന്നായിരുന്നു ഐ.ഐ.ടി സംഘം ആദ്യം റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഐ.ഐ.ടി വിദഗ്ധ സംഘം നിര്‍ദേശിച്ച അറ്റകുറ്റ പണികള്‍ പുരോഗമിക്കുന്നതിനിടെയാണ് പാലം പൊളിച്ചു നീക്കി പുതിയത് പണിയാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
എന്നാല്‍ പാലാരിവട്ടം മേല്‍പാലത്തിന് കാര്യമായ പ്രശ്നങ്ങള്‍ ഇല്ലെന്നും പൊളിച്ചു നീക്കേണ്ട ആവശ്യമില്ലെന്നുമാണ് ഇതേ കുറിച്ച് സ്വതന്ത്ര പഠനം നടത്തിയ അസോസിയേഷന്‍ ഓഫ് സ്ട്രക്ച്ചറല്‍ ആന്‍ഡ് ജിയോടെക്നിക്കല്‍ കണ്‍സള്‍ട്ടിങ് എഞ്ചിനീയേഴ്സ് (എ.എസ് ജി സി.ഇ) ഭാരവാഹികളുടെ അഭിപ്രായം. പരിഹരിക്കാന്‍ കഴിയുന്ന തകരാര്‍ മാത്രമാണ് ഒരു ഗാര്‍ഡറിനുള്ളത്. അതിനായി പാലം പൊളിച്ചു കളയരുത്. സ്ട്രക്ച്ചറല്‍ എഞ്ചിനീയര്‍മാരാണ് പാലത്തിന്റെ ബലത്തെ കുറിച്ച് വിലയിരുത്തേണ്ടത്. പാലത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ഉത്തരവാദിത്വപ്പെട്ട വിദഗ്ധര്‍ക്ക് കഴിയുമെന്നും മറ്റു പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പാലത്തിന്റെ ഗര്‍ഡറുകളില്‍ കാര്‍ബര്‍ ഫൈബര്‍ റാപ്പിങും പിയറുകളില്‍ കോണ്‍ക്രീറ്റ് ജാക്കറ്റിങും ലോഡ് ടെസ്റ്റും നടത്തി പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാനാവുമെന്ന് കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
kerala
നടിയെ ആക്രമിച്ച കേസ്; സമൂഹത്തിന് പഠമാകുന്ന ശിക്ഷ നടപ്പിലാക്കണമെന്ന് പ്രോസിക്യൂഷന്‍
പരമാവധി ശിക്ഷയായ ജീവപര്യന്തം ഉറപ്പാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആറു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടാന്‍ പ്രോസിക്യൂഷന്‍. സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണമെന്ന് വിചാരണക്കോടതിയെ അറിയിക്കും. വെളളിയാഴ്ച കോടതി പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
എല്ലാവരും ഒരുപോലെ കുറ്റക്കാരാണെന്നും സമൂഹത്തിന് മുഴുവന്‍ ഭീഷണിയാവുന്നതാണ് പ്രതികളുടെ പശ്ചാത്തലംമെന്നും മുന്‍പും പ്രതികള്‍ സമാനമായ കുറ്റകൃത്യത്തിന് ശ്രമം നടത്തിയിട്ടുണ്ടെന്നും ഇത്തരം സാഹചര്യത്തില്‍ പരമാവധി ശിക്ഷയായ ജീവപര്യന്തം ഉറപ്പാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. എന്നാല്‍ പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ടുകൊണ്ടായിരിക്കും പ്രോസിക്യൂഷന്‍ ഇക്കാര്യം ആവശ്യപ്പെടുക.
ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ്, അഞ്ചാം പ്രതി സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് തെളിഞ്ഞത്. കൂട്ട ബലാത്സംഗം അടക്കം ഇവര്‍ക്കെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങള്‍ എല്ലാം തെളിഞ്ഞു. ജാമ്യം റദ്ദാക്കിയ പ്രതികളെ വിയ്യൂരിലെ സെന്‍ട്രല്‍ ജയിലിലെത്തിച്ചു.
നടിയെ ആക്രമിച്ച കേസില്‍ ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയില്‍ നടന്‍ ദിലീപിന് പങ്കുണ്ടെന്ന വാദം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ട് നടന്‍ ദിലീപിനെ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
പ്രതികളെ ഒളിവില്‍ താമസിപ്പിച്ചു എന്ന കുറ്റം ചുമത്തപ്പെട്ട ഏഴാം പ്രതി ചാര്‍ലി തോമസ്, പ്രതികളെ ജയിലില്‍ സഹായിച്ചു എന്ന കുറ്റം ചുമത്തപ്പെട്ട ഒന്‍പതാം പ്രതി സനില്‍ കുമാര്‍, തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തപ്പെട്ട പത്താം പ്രതി ശരത് ജി നായര്‍ എന്നിവരാണ് ദിലീപിനൊപ്പം കുറ്റവിമുക്തരാക്കപ്പെട്ടവര്‍.
അതേസമയം, കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമ നടപടിക്കൊരുങ്ങുകയാണ് നടന്‍ ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ദിലീപ് ആവശ്യപ്പെടും. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ദിലീപിന്റെ വാദം.
ഉദ്യോഗസ്ഥര്‍ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തില്‍ വിധി പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് ദിലീപിന്റെ നീക്കം. നടിയെ ആക്രമിച്ച കേസില്‍ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോനയക്ക് തുടക്കമിട്ടത് മഞ്ജു വാര്യരാണെന്നാണ് കോടതി വിധിക്ക് പിന്നാലെ ദിലീപ് ആരോപിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥ ദിലീപിനെ പ്രതിയാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ളയും ആരോപിച്ചിരുന്നു.
kerala
അതിജീവനത്തിന്റെ പാഠങ്ങളുമായി പലസ്തീന്‍ ചിത്രങ്ങള്‍
അതിജീവനത്തിനായുള്ള പലസ്തീന്‍ ജനതയുടെ നിതാന്ത പോരാട്ടം ആഴത്തില്‍ അടയാളപ്പെടുത്തുന്ന പലസ്തീന്‍ പാക്കേജ് സിനിമകളുമായി 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള
തിരുവനന്തപുരം: അതിജീവനത്തിനായുള്ള പലസ്തീന്‍ ജനതയുടെ നിതാന്ത പോരാട്ടം ആഴത്തില്‍ അടയാളപ്പെടുത്തുന്ന പലസ്തീന്‍ പാക്കേജ് സിനിമകളുമായി 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ).
ശ്രദ്ധേയമായ മൂന്ന് ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പലസ്തീന്‍ ജനതയുടെ മൂന്ന് തലമുറകളിലൂടെ കഥ പറയുന്ന, ചെറിയന്‍ ഡാബിസ് എഴുതി സംവിധാനം ചെയ്ത ‘ഓള്‍ ദാറ്റ്‌സ് ലെഫ്റ്റ് ഓഫ് യൂ’ ആണ് ഈ വിഭാഗത്തിലെ പ്രധാന ചിത്രം. 1948 മുതല്‍ ഇന്നുവരെയുള്ള പലസ്തീന്‍ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രം, തലമുറകളായി നേരിടേണ്ടി വരുന്ന ആഘാതങ്ങളും സ്വത്വ പ്രതിസന്ധികളും അന്വേഷിക്കുന്നു. 2025-ലെ സണ്‍ഡാന്‍സ് ചലച്ചിത്രമേളയില്‍ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രം, മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമിനുള്ള ജോര്‍ദാന്റെ ഓസ്‌കാര്‍ എന്‍ട്രി ആയിരുന്നു. മലേഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡും നേടി.
മെഡിറ്ററേനിയന്‍ കടല്‍ കാണാന്‍ ആഗ്രഹിക്കുന്ന 12 വയസ്സുള്ള പലസ്തീന്‍ ബാലന്‍ ഖാലിദിന്റെ കഥയാണ് ഷായ് കര്‍മ്മേലി-പൊള്ളാക്കിന്റെ ‘ദി സീ’ കൈകാര്യം ചെയ്യുന്നത്. യാത്രാരേഖകളില്ലാതെ സൈനിക ചെക്ക്പോസ്റ്റുകള്‍ മറികടന്നുള്ള അവന്റെ സാഹസിക യാത്ര അതിജീവനത്തിന്റെയും നിസ്സഹായതയുടെയും കഥയാണ്. ഈ ചിത്രം ഇസ്രായേലിലെ ഓഫിര്‍ അവാര്‍ഡുകളില്‍ മികച്ച ചിത്രമുള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങള്‍ നേടുകയും 98-ാമത് ഓസ്‌കറിനുള്ള ഇസ്രായേലി എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
സഹോദരങ്ങളായ ടാര്‍സന്‍ നാസ്സറും അറബ് നാസ്സറും ചേര്‍ന്ന് സംവിധാനം ചെയ്ത ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ’, 2007-ലെ ഗാസ പശ്ചാത്തലമാക്കി സുഹൃത്തിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥ പറയുന്നു. 2025-ലെ കാന്‍ ചലച്ചിത്രമേളയിലെ അണ്‍ സര്‍ട്ടെയ്ന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയിരുന്നു.
രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ചു കൊണ്ട് മനുഷ്യന്റെ തകരാത്ത പ്രതീക്ഷയുടെയും സ്വാതന്ത്ര്യത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെയും കഥ പറയുന്ന ഈ പലസ്തീന്‍ ചിത്രങ്ങള്‍ ഐഎഫ്എഫ്‌കെയുടെ തിരശ്ശീലയില്‍ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുമായി സംവദിക്കും.
Film
‘രാജാസാബ്’ റിലീസിന് ഇനി 30 ദിവസം; മകരസംക്രാന്തിക്ക് പ്രഭാസ് ഒരുക്കുന്നത് ബ്രഹ്‌മാണ്ഡ ദൃശ്യ വിരുന്ന്
പ്രഭാസിന്റെ ഇരട്ടവേഷമാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്.
മകരസംക്രാന്തിയുടെ പശ്ചാത്തലത്തില്‍ റിബല്‍ സ്റ്റാര്‍ പ്രഭാസ് എത്തുന്ന ഹൊറര്‍-ഫാന്റസി ചിത്രമായ ‘രാജാസാബ്’ ജനുവരി 9ന് ലോകവ്യാപകമായി റിലീസ് ചെയ്യാനൊരുങ്ങുന്നു. ഇനി വെറും 30 ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള ഈ ചിത്രത്തിനെതിരെ പ്രേക്ഷകര്‍ക്കിടയില്‍ അത്യുഗ്രന്‍ പ്രതീക്ഷയാണ്.
വിഎഫ്എക്സ് സമ്പന്നമായ ദൃശ്യങ്ങളും പേടിപ്പെടുത്തുന്ന രംഗങ്ങളും നിറഞ്ഞ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ തുടരുകയാണ്. ആദ്യഗാനമായ ‘റിബല്‍ സാബ്’ക്കും വന്‍ പ്രതികരണമാണ് ലഭിച്ചത്. പ്രഭാസിന്റെ ഇരട്ടവേഷമാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്.
സഞ്ജയ് ദത്ത്, ബൊമന്‍ ഇറാനി, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, സെറീന വഹാബ്, റിദ്ധി കുമാര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പങ്കുചേരുന്നു. കല്‍ക്കി 2898 എ.ഡി. എന്ന മെഗാഹിറ്റിന് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രമായതിനാല്‍ ‘രാജാസാബ്’യ്ക്കുള്ള ആകാംക്ഷ ഇരട്ടിയാകുകയാണ്.
മാരുതി സംവിധാനം ചെയ്യുകയും ടി.ജി. വിശ്വപ്രസാദ് പീപ്പിള്‍ മീഡിയ ഫാക്ടറി ബാനറില്‍ നിര്‍മിക്കുകയും ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിനായി ഇന്ത്യന്‍ സിനിമയില്‍ ഒരു ഹൊറര്‍ ചിത്രത്തിനായി ഇതുവരെ ഒരുക്കിയതില്‍ ഏറ്റവും വലിയ സെറ്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
വിഎഫ്എക്സ് മേല്‍നോട്ടം ബാഹുബലിയിലൂടെ പ്രശസ്തനായ ആര്‍.സി. കമല്‍ കണ്ണന്‍ കൈകാര്യം ചെയ്യുന്നു. തമന്‍ എസ് സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാര്‍ത്തിക് പളനിയും എഡിറ്റിംഗ് കോത്തഗിരി വെങ്കടേശ്വര റാവുവുമാണ് നിര്‍വഹിക്കുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ഐതിഹ്യം, മിത്തുകള്‍, അമാനുഷിക ഘടകങ്ങള്‍, ഹൊറര്‍, ഫാന്റസി, ഹാസ്യം, റൊമാന്‍സ് എന്നിവ ഒക്കെ ഒരുമിച്ച് ചേര്‍ന്ന ഒരു പൂര്‍ണ എന്റര്‍ടെയ്നറായാണ് ‘രാജാസാബ്’ എത്തുന്നത്. ‘ Horrer is the New Humor ‘ എന്ന ടാഗ്ലൈനും ചിത്രത്തെ കുറിച്ചുള്ള കൗതുകം വര്‍ധിപ്പിച്ചിരിക്കുകയാണ്.
തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍-ഇന്ത്യന്‍ റിലീസായി തീയ്യേറ്ററുകളില്‍ എത്തുന്ന ചിത്രം ബോക്സോഫീസില്‍ വന്‍ റിക്കോര്‍ഡുകള്‍ കുറിക്കുമെന്നാണ് ആരാധകരുടെയും സിനിമാസ്വാദകരുടെയും വിശ്വാസം. സംക്രാന്തിയുടെ ആഘോഷം പ്രഭാസ് മാജിക്കുമായി ചേര്‍ത്ത് ഏറ്റവും വലിയ ദൃശ്യ വിരുന്നായി തീര്‍ക്കാനാണ് ‘രാജാസാബ്’ ഒരുങ്ങുന്നത്.
-
india2 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala20 hours ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india2 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala14 hours agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala2 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
india20 hours agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala15 hours agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
Sports2 days ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104

