crime

ബസ് യാത്രക്കിടെ സ്ത്രീകളുടെ സ്വര്‍ണമാലകള്‍ നഷ്ടപ്പെട്ടു

By webdesk14

December 24, 2022

തൃശ്ശൂര്‍ ചെറുതുരുത്തി ബസ് യാത്രക്കിടെ മൂന്ന് സ്ത്രീകളുടെ സ്വര്‍ണമാലകള്‍ നഷ്ടപ്പെട്ടു. രണ്ട് ദിവസത്തിനിടെ മൂന്ന് സ്ത്രികളുടെ അടക്കം പത്ത് പവനോളം സ്വര്‍ണമാണ് മോഷണം പോയത്. ഈ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഒറ്റപ്പാലം – തൃശ്ശൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസില്‍ നിന്നാണ് കവര്‍ച്ച നടന്നിരിക്കുന്നത്.

ചെറുതുരുത്തി ഇരട്ട കുളത്തിന് അടുത്ത് താമസിക്കുന്ന കമലത്തിന്റെ രണ്ടര പവന്‍ സ്വര്‍ണമാണ് രണ്ട് ദിവസം മുമ്പ് മോഷണം പോയത്. ബസില്‍ നിന്നിറങ്ങി പരിശോധിച്ചപ്പോഴാണ് മാല മോഷണം പോയത് കമല അറിയുന്നത്. ചെറുതുരുത്തിയില്‍ നിന്ന് വടക്കാഞ്ചേരിയിലേക്ക് പോയതായിരുന്നു.

വടക്കാഞ്ചേരിയില്‍ നിന്ന് അത്താണിയിലേക്ക് യാത്ര ചെയ്ത വീട്ടമ്മയുടെ രണ്ടര പവന്‍ സ്വര്‍ണമാലയും നഷ്ടപ്പെട്ടു. ഇതേ ബസില്‍ വ്യാഴാഴ്ച്ച ചെറുതുരുത്തിയില്‍ നിന്ന് കയറി വടക്കാഞ്ചേരിയിലേക്ക് യാത്ര ചെയ്ത പുതുശ്ശേരി ചോലയില്‍ റോജയുടെ അഞ്ചുപവന്‍ വരുന്ന സ്വര്‍ണമാലയും നഷ്ടപ്പെട്ടു.