Connect with us

Culture

ഗൗരി ലങ്കേഷ് ഘാതകരുടെ ഡയറിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

Published

on

 

ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ പിടിയിലായ അമോല്‍ കാലെയില്‍ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് അന്വേഷണ സംഘം.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പുറമെ ഇനി കൊലപ്പെടുത്താന്‍ തീരുമാനിച്ച 36 പേരെ കുറിച്ചുള്ള വിവരങ്ങള്‍ കാലെയില്‍ നിന്നും ലഭിച്ചതായി അന്വേഷണ സംഘം പറയുന്നു. ഇയാളില്‍ നിന്നും കണ്ടെടുത്ത ഡയറിയിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്.
ഹിന്ദുവിരുദ്ധരെന്ന് ഗൂഡാലോചനക്കാര്‍ കണ്ടെത്തിയിട്ടുള്ള 36 പേരെ കൂടി കൊല ചെയ്യാനാണ് പദ്ധതിയിട്ടതെന്നും ഇവരില്‍ 10 പേര്‍ കര്‍ണാടകയില്‍ നിന്നുള്ളവരാണ് എന്നാല്‍ ഭൂരിപക്ഷം പേരും മഹാരാഷ്ട്രക്കാരാണ്. കൊല ചെയ്യേണ്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ക്കു പുറമെയുള്ള പല കാര്യങ്ങളും പ്രത്യേക കോഡായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൃത്യം നിര്‍വഹിക്കാനായി മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമായി 50 ഷൂട്ടര്‍മാരെ റിക്രൂട്ട് ചെയ്യാനും തീരുമാനിച്ചിരുന്നതായി രേഖകള്‍ വെളിപ്പെടുത്തുന്നു.
ഇതിനായി വിവിധ തരത്തിലുള്ള തോക്കുകള്‍ ഉപയോഗിക്കാനും, പെട്രോള്‍ ബോംബുള്‍പ്പെടെയുള്ളവ നിര്‍മിക്കാനും ഇവരില്‍ ചിലര്‍ക്ക് ബെല്‍ഗാം, ഹുബ്ബള്ളി, പൂനെ എന്നിവിടങ്ങളില്‍ പരിശീലനം നല്‍കിയതായും ഡയറി വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഹിന്ദുത്വ തീവ്രവാദികള്‍ കര്‍ണാടക, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ നടത്തിയ പരിശീലന പരിപാടിയില്‍ മികച്ച ഷൂട്ടറായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് അമോ ല്‍ കാലെയെന്നും ഡയറി റിപ്പോര്‍കളില്‍ നിന്നും വ്യക്തമായതായി അന്വേഷണ വൃത്തങ്ങള്‍ പറയുന്നു.
ഗൗരി ലങ്കേഷിനെതിരെ നിറയൊഴിച്ച പരിശുറാം വാഗ്മറെയെ കൃത്യത്തിന് തെരഞ്ഞെടുക്കാന്‍ കാരണം 2012ല്‍ വര്‍ഗീയ കലാപം സൃഷ്ടിക്കുന്നതിനായി വിജയപുരയിലെ വില്ലേജ് ഓഫീസിന് മുകളില്‍ പാക് പതാക നാട്ടാന്‍ കാണിച്ച ധൈര്യമാണെന്നും ഇതിലുണ്ട്. ഗൗരി ലങ്കേഷിനെ വധിക്കും മുമ്പ് ഭക്ഷണത്തിനും വണ്ടിക്കൂലിക്കുമായി 3,000 രൂപ വാഗ്മറെക്ക് അഡ്വാന്‍സായി നല്‍കിയെന്നും പിന്നീട് കൊലപാതകം ഭംഗിയായി നിര്‍വഹിച്ച് ഒരു മാസം കഴിഞ്ഞ് 10,000 രൂപയും നല്‍കിയതായി ഡയറിയില്‍ കുറിച്ചിട്ടുണ്ട്. നാടക കൃത്തും സംവിധായകനുമായ ഗീരീഷ് കര്‍ണാട് ഉള്‍പ്പെടെയുള്ളവരെ ഹിന്ദുത്വ ഭീകരര്‍ ലക്ഷ്യമിട്ടതായുള്ള ഡയറി വിവരങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.
2017 സെപ്തംബര്‍ അഞ്ചിനാണ് മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് ബംഗളൂരുവിലെ ആര്‍.കെ നഗറിലെ സ്വവസതിക്കു മുന്നില്‍ വെച്ച് വെടിയേറ്റ് മരിച്ചത്. ബൈക്കില്‍ വന്ന രണ്ടു പേരാണ് അക്രമികളെന്ന് സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. കേസില്‍ ഇതുവരെ ആറു പേരെ എസ്.ഐ.ടി സംഘം അറസ്റ്റു ചെയ്തിട്ടുണ്ട്. ഗൂഡാലോചനയില്‍ പങ്കെടുത്ത മൂന്നു പേര്‍ക്കായി ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഹിന്ദു വിരുദ്ധ കാഴ്ചപ്പാടുകള്‍ മുന്നോട്ടു വെച്ചതിനാണ് ഗൗരി ലങ്കേഷിനെ തീവ്ര ഹിന്ദുത്വ വാദികള്‍ കൊലപ്പെടുത്തിയത്. മൂന്നു വര്‍ഷം മുമ്പ് യുക്തിവാദിയും എഴുത്തുകാരനുമായ പ്രൊഫസര്‍ കല്‍ബുര്‍ഗിയേയും ഇടത് ചിന്തകനായ ഗോവിന്ദ് പന്‍സാരെയേയും കൊലപ്പെടുത്താന്‍ ഉപയോഗിച്ച അതേ ആയുധമാണ് ഗൗരി ലങ്കേഷിനെ വധിക്കാനും ഉപയോഗിച്ചതെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending