X

രാജി പിന്‍വലിക്കാമെന്ന് ഗവര്‍ണറെ അറിയിച്ചതായി പനീര്‍ശെല്‍വം

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി കാവല്‍ മുഖ്യമന്ത്രിയും എഐഎഡിഎം നേതാവുമായ പനീര്‍ശെല്‍വം കൂടുക്കാഴ്ച നടത്തി. രാജി പിന്‍വലിക്കാന്‍ താന്‍ തയാറാണെന്ന് ഗവര്‍ണറെ അറിയിച്ചതായി പനീര്‍ശെല്‍വം പറഞ്ഞു. രാജ്ഭവനില്‍ വൈകിട്ട് അഞ്ചു മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച 20 മിനിറ്റിലേറെ നീണ്ടു. തനിക്ക് പ്രത്യക്ഷ പിന്തുണ നല്‍കിയ അഞ്ച് എംഎല്‍എമാര്‍ക്കൊപ്പമാണ് പനീര്‍ശെല്‍വം രാജ്ഭവനിലെത്തിയത്. ഏഴരക്ക് ശശികലയുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തും. ശശികലയുമായുള്ള കൂടിക്കാഴ്ച അഞ്ചു മണിക്കാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ശശികലക്കും കൂടി പറയാനുള്ളത്കേ ട്ടശേഷമായിരിക്കും ഗവര്‍ണര്‍ കൂടി തമിഴ്‌നാട്ടിലെ അനിശ്ചിതാവസ്ഥ സംബന്ധിച്ച് തീരുമാനമെടുക്കുക.
ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് കാവല്‍ മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വത്തെ മാറ്റി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി എ.കെ ശശികല ശ്രമിച്ചതാണ് തമിഴ്‌നാട്ടില്‍ വീണ്ടും ഭരണ പ്രതിസന്ധി ഉടലെടുത്തത്. നേരത്തെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിധി പ്രഖ്യാപനം വന്നശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് ആലോചിക്കാമെന്ന് പറഞ്ഞ ശശികല ജെല്ലിക്കെട്ട് വിഷയത്തില്‍ പനീര്‍ശെല്‍വത്തിന് പ്രതിഛായ ഉയര്‍ന്നതോടെ തീരുമാനം മാറ്റുകയായിരുന്നു.

chandrika: