kerala
സര്‍ക്കാര്‍ വാര്‍ഷികാഘോഷം; സി.പി.എം സഹയാത്രികരുടെ കമ്പനിക്ക് ലക്ഷങ്ങളുടെ കരാര്‍
കോഴിക്കോട്ടെ പ്രമുഖ സിപിഎം നേതാവിന്റെയും മുന്‍ എംഎല്‍എയുടെയും മകന് അടക്കം ഇടത് സഹയാത്രികര്‍ പാര്‍ട്ണര്‍മാരായ കമ്പനിയാണിതെന്ന് നേരത്തേ തന്നെ ആരോപണമുയര്‍ന്നിരുന്നു.
നികുതികള്‍ കുത്തനെ വര്‍ധിപ്പിച്ച് ജനത്തെ പെരുവഴിയിലാക്കിയ സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് രണ്ടാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, സിപിഎം സഹയാത്രികര്‍ക്കും ‘കൈനിറയെ സന്തോഷം’. ഏപ്രില്‍ ഒന്നിന് എറണാകുളത്ത് തുടങ്ങിയ സംസ്ഥാന തല ആഘോഷങ്ങളുടെ മിക്ക പ്രവൃത്തികളുടെയും കരാറുകള്‍ സിപിഎം അനുഭാവികള്‍ക്ക് നല്‍കിയെന്നാണ് ആരോപണം. എന്റെ കേരളം എന്ന പേരിലുള്ള പ്രദര്‍ശനവിപണന മേളയില്‍ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ പവലിയന് ഡിസൈനിങിനും ഫാബ്രിക്കേഷന്‍ വര്‍ക്കുകള്‍ക്കും കോഴിക്കോട് ആസ്ഥാനമായ ഗ്ലോബല്‍ ഇന്നോവേറ്റീവ് ടെക്നോളജീസ് എന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയത്.
കോഴിക്കോട്ടെ പ്രമുഖ സിപിഎം നേതാവിന്റെയും മുന്‍ എംഎല്‍എയുടെയും മകന് അടക്കം ഇടത് സഹയാത്രികര്‍ പാര്‍ട്ണര്‍മാരായ കമ്പനിയാണിതെന്ന് നേരത്തേ തന്നെ ആരോപണമുയര്‍ന്നിരുന്നു. പി.ആര് ക്യാമ്പയിന് ഉള്‍പ്പെടെ ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് നിരവധി കരാറുകളും സര്‍ക്കാര്‍ ഏജന്‍സികളെ മറികടന്ന് ഈ കമ്പനിക്ക് ലഭിച്ചിരുന്നു. പിആര്‍ഡിയുടെ പവലിയന് പ്രവൃത്തിക്കായി താല്പര്യപത്രം ക്ഷണിച്ചിരുന്നെങ്കിലും രണ്ട് കമ്പനികള്‍ മാത്രമാണ് പങ്കെടുത്തതെന്നാണ് ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കീഴിലുള്ള കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജാണ് താല്പര്യപത്രം അയച്ച രണ്ടാമത്തെ കമ്പനി.
എപ്രില്‍ ഒന്നിന് എറണാകുളത്ത് ആരംഭിച്ച സര്‍ക്കാര്‍ വാര്‍ഷികാഘോഷ മേള മെയ് അവസാന വാരം തിരുവനന്തപുരത്താണ് സമാപിക്കുന്നത്. ഓരോ ജില്ലയിലും കുറഞ്ഞത് ഏഴ് ദിവസമെങ്കിലും മേള നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കോടികളാണ് ഇതിനായി ചെലവഴിക്കുന്നത്. എല്ലാ ജില്ലകളിലും പബ്ലിക് റിലേഷന്‍ വകുപ്പ് പരമാവധി 1500 ചതുരശ്രഅടിയില്‍ കേരളം ഒന്നാമത് എന്ന തീമില്‍ പവലിയന് ഒരുക്കുന്നുണ്ട്. ഇതിന്റെ ഡിസൈനിങിനും ഫാബ്രിക്കേഷന്‍ ജോലികള്‍ക്കുമാണ് സര്‍ക്കാര്‍ താല്പര്യപത്രം ക്ഷണിച്ചത്. ഒരു ജില്ലയിലെ സ്റ്റാള്‍ ഒരുക്കുന്നതിന് മാത്രം 16.40 ലക്ഷം രൂപയും 18 ശതമാനം ജിഎസ്ടിയുമാണ് ഗ്ലോബല്‍ ഇന്നോവേറ്റീവ് ആവശ്യപ്പെട്ടത്. മാര്‍ച്ച് 22ന് ഐപിആര്‍ഡി ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കമ്പനിയെ തന്നെ പ്രവൃത്തികള്‍ക്കായി തിരഞ്ഞെടുത്തു. എന്നാല്‍ രണ്ട് കമ്പനികള്‍ മാത്രം പങ്കെടുത്തതിനാല്‍ മറ്റു ജില്ലകളിലെ പവലിയന് ഒരുക്കത്തിന് വീണ്ടും താല്പര്യപത്രം ക്ഷണിക്കുമെന്ന് ഐപിആര്‍ഡി ഡെപ്യൂട്ടി സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നു. സമയപരിമിതി കാരണമാണ് രണ്ട് കമ്പനികള്‍ പങ്കെടുത്തിട്ടും എറണാകുളത്ത് വീണ്ടും താല്പര്യപത്രം ക്ഷണിക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.
മുമ്പും നല്കി,
ലക്ഷങ്ങളുടെ കരാര്‍
കൊച്ചി: സര്‍ക്കാര്‍ ഏജന്‍സികളെ നോക്കുകുത്തിയാക്കി, ആദ്യ പിണറായി സര്‍ക്കാര്‍ ഭരണ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ നടത്തിയ വിവിധ പി.ആര് ക്യാമ്പയിനുകള്‍ക്കുള്ള കരാര്‍ ഗ്ലോബല്‍ ഇന്നോവേറ്റീവ് ടെക്നോളജീസീന് ലഭിച്ചിരുന്നു. വിവിധ ഇനത്തില്‍ ഈ സ്വകാര്യ ഏജന്‍സിക്കായി 46.46 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. നിയമസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട്ടെ വിവിധ സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും ഈ കമ്പനി പ്രചാരണം നടത്തിയിരുന്നു. ലോക കേരളസഭയുടെ സോഷ്യല്‍ മീഡിയ പ്രചാരണത്തിനായി 6.93 ലക്ഷം രൂപയാണ് കമ്പനിക്ക് സര്‍ക്കാര്‍ അനുവദിച്ചത്. ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സമൂഹമാധ്യമങ്ങള്‍ വഴി ഒരു മാസം പ്രചാരണം നടത്തിയതിന് 42.47 ലക്ഷം രൂപ ഇവര്‍ക്ക് അനുവദിച്ചതും വിവാദമായിരുന്നു.
kerala
വാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് ആവശ്യപ്പെട്ടത്.
വടകരയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് ഒരുകോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി നിര്‍ദേശം. വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലിലാണ് ദൃഷാനയുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തില്‍ നിര്‍ണായകമായത്. അപകടത്തിന് കാരണക്കാരായ കാര്‍ ഇന്‍ഷുറന്‍സ് എടുത്ത കമ്പനിയാണ് ദൃഷാനയുടെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടതെന്നാണ് എംഎസിടി കോടതിയുടെ ഉത്തരവ്.
2024 ഫെബ്രുവരി 14നാണ് അപകടമുണ്ടായത്. അപകടത്തില്‍ കോമയിലായ ദൃഷാനയും മുത്തശ്ശി ബേബിയും വടകര ചേറോട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബേബി തല്‍ക്ഷണം മരിച്ചിരുന്നു. കുട്ടി അന്ന് മുതല്‍ കോമയിലേക്ക് വീഴുകയായിരുന്നു.
ഇരുവരെയും ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകടത്തിന് പത്ത് മാസങ്ങള്‍ക്ക് ശേഷം കാറുടമയെയും കാറിനെയും പൊലീസ് കണ്ടെത്തുന്നത്. നൂറുകണക്കിന് വര്‍ക്ക്ഷോപ്പുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.
kerala
രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഉണ്ടാവില്ല; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു.
മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചുള്ള കുറിപ്പുമായി യാക്കോബായ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാവില്ലെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു. മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണം എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു; ഡിസംബര്‍ 15 മുതല്‍ 23 വരെ പരീക്ഷ
ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിള്‍.
സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബര്‍ 23 ന് സ്കൂളുകളില്‍ ക്രിസ്മസ് അവധി തുടങ്ങും. ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിള്‍. നേരത്തെ രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വിട്ടു നല്കേണ്ടതിനാല് പരീക്ഷ ഡിസംബര്‍ 15 മുതല്‍ 23 വരെ ഒറ്റഘട്ടമായി നടത്താനാണ് നീക്കം.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
Video Stories2 days agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

