Connect with us

More

പ്രതിസന്ധി വലുത്; സഹകരണ ബാങ്കുകളുടെ ആവശ്യം ന്യായമാണെന്നും നടപടിയെടുക്കണമെന്നും കേന്ദ്രത്തോട് സുപ്രീം കോടതി

Published

on

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ തുടര്‍ന്ന് സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി വലുതാണെന്നും ഇത് ഗ്രാമീണമേഖലയെ ബുദ്ധിമുട്ടിലാക്കിയെന്നും സുപ്രീം കോടതി. സഹകരണ ബാങ്കുകളുടെ ആവശ്യം ന്യായമാണെന്നും അവ പരിഹരിക്കാന്‍ നടപടി എടുക്കണമെന്നും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കവേ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് സഹകരണ പ്രതിസന്ധിയില്‍ നടപടി ആവശ്യപ്പെട്ടത്.

നോട്ട് അസാധുവാക്കലില്‍ സഹകരണ ബാങ്കുകളെ ഉള്‍പ്പെടുത്താത്തത് ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ജീവിതത്തെ ബാധിച്ചതായും ഇതേതുടര്‍ന്ന് സഹകരണമേഖല കടുത്ത പ്രതിസന്ധിയിലാണെന്നും സഹകരണ ബാങ്കുകള്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബലും പി ചിദംബരവും സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി.

സഹകരണബാങ്കുകളുടെ ആവശ്യം ന്യായമാണെന്ന് കോടതി നിരീക്ഷിച്ചു. ഗ്രാമീണമേഖലയിലെ ജനങ്ങള്‍ ബുദ്ധിമുട്ടിലാണെങ്കില്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യണം എന്നും ചീഫ്ജസ്റ്റിസ് ടി എസ്സ് ഠാക്കൂറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ആവശ്യപ്പെട്ടു. സഹകരണമേഖലയെ രക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

അതേസമയം കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ഈ നിലപാടിനെ എതിര്‍ത്തു. നോട്ട് അസാധുവാക്കല്‍ പ്രക്രിയയില്‍ നിന്ന് കേന്ദ്രം സഹകരണ ബാങ്കുകളെ മനഃപൂര്‍വം മാറ്റിനിര്‍ത്തിയതാണെന്നും ഷെഡ്യൂള്‍ഡ് ബാങ്കുകളെ അപേക്ഷിച്ച് മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ സഹകരണ ബാങ്കുകളില്‍ ഇല്ലെന്നും ആദ്ദേഹം കോടതിയെ അറിയിച്ചു.

സഹകരണ ബാങ്കുകളിലെ പ്രതിസന്ധിയെ കുറിച്ച് കേന്ദ്രത്തിന് ബോധ്യമുണ്ടെന്നും എന്നാല്‍ സഹകരണ ബാങ്കുകളില്‍ വ്യാജനോട്ടുകള്‍ തിരിച്ചറിയാന്‍ സംവിധാനം ഇല്ലെന്നും മുകുള്‍ റോത്തഗി പറഞ്ഞു. കേരളം, കൊല്‍ക്കത്ത, ജയ്പൂര്‍, മുംബൈ തുടങ്ങിയ വ്യത്യസ്ത ഭാഗങ്ങളില്‍ ബാങ്കുകള്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജികള്‍ ഒരേസമയം പരിഗണിക്കുക അസാധ്യമാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിപിഐഎം ഇന്ദിരയുടെ മൃതദേഹത്തോട് ധാര്‍ഷ്ഠ്യം കാണിച്ചു: മാത്യു കുഴല്‍നാടന്‍

എസ്എഫ്‌ഐയേക്കാള്‍ ഭ്രാന്ത് പിടിച്ച സര്‍ക്കാരാണ് കേരളത്തിലേത് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു

Published

on

ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഫെന്‍സിങ് സ്ഥാപിച്ചിരുന്നെങ്കില്‍ ഇന്ദിരയുടെ ജീവന്‍ നഷ്ടമാകില്ലായിരുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. എസ്എഫ്‌ഐയേക്കാള്‍ ഭ്രാന്ത് പിടിച്ച സര്‍ക്കാരാണ് കേരളത്തിലേത്. സിപിഐഎം ഇന്ദിരയുടെ മൃതദേഹത്തോട് ധാര്‍ഷ്ഠ്യംകാണിച്ചെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

വന്യ ജീവി ആക്രമണത്തില്‍ പ്രതിഷേധം അവസാനിക്കില്ല. ജനവികാരം കണക്കിലെടുത്താണ് മൃതദേഹവുമായി പ്രതിഷേധിച്ചത്. ഇന്ദിരയുടെ കുടുംബത്തിന്റെ അനുമതിയോടെയായിരുന്നു പ്രതിഷേധം. പ്രതിഷേധം തടയാന്‍ സിപിഐഎമ്മുകാരാണ് പൊലീസിനെ തള്ളിവിട്ടതെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.

Continue Reading

kerala

സിദ്ധാര്‍ഥന്‍റെ മരണം: നാളെ കെ.എസ്.യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ആണ് ഇക്കാര്യം അറിയിച്ചത്

Published

on

തിരുവനന്തപുരം: സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചില്‍ നേതാക്കളെ ക്രൂരമായി മർദിച്ച സംഭവത്തില്‍ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം.

എസ്.എഫ്.ഐ വിചാരണ കോടതികള്‍ പൂട്ടുക, ഇടിമുറികള്‍ തകർക്കപ്പെടുക, ഏക സംഘടനാവാദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ.എസ്.യു മാർച്ച്‌ നടത്തിയത്. ഈ മാർച്ചിന് നേരെ പൊലീസ് ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു.

 

Continue Reading

crime

കര്‍ണാടകയിലെ കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ആസിഡ് ആക്രമണം; മലയാളി വിദ്യാര്‍ഥി കസ്റ്റഡിയില്‍

വിദ്യാർഥിനികള്‍ പരീക്ഷയ്ക്കായി ഹാളില്‍ പ്രവേശിക്കാനിരിക്കെ അക്രമി ഇവരുടെ മുഖത്തേക്ക് ആസിഡൊഴിച്ചെന്നാണ് വിവരം

Published

on

മംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോളേജില്‍ വിദ്യാർഥിനികള്‍ക്ക് നേരേ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. കഡബയിലെ സർക്കാർ പി.യു. കോളേജിലെ മൂന്നുവിദ്യാർഥിനികള്‍ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ അബിൻ(23) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാവിലെയായിരുന്നു കോളേജില്‍വെച്ച്‌ വിദ്യാർഥിനികള്‍ക്ക് നേരേ ആക്രമണമുണ്ടായത്. വിദ്യാർഥിനികള്‍ പരീക്ഷയ്ക്കായി ഹാളില്‍ പ്രവേശിക്കാനിരിക്കെ അക്രമി ഇവരുടെ മുഖത്തേക്ക് ആസിഡൊഴിച്ചെന്നാണ് വിവരം. അനില സിബി, അർച്ചന, അമൃത എന്നീ വിദ്യാർഥിനികള്‍ക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മൂന്നുവിദ്യാർഥിനികളെയും കഡബയിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ഉടൻതന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റും.

പോലീസ് കസ്റ്റഡിയിലെടുത്ത അബിൻ മലപ്പുറം നിലമ്പൂര്‍ സ്വദേശിയാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇയാള്‍ എം.ബി.എ. വിദ്യാർഥിയാണ്. പ്രണയപ്പകയാണ് ആസിഡ് ആക്രമണത്തിന് കാരണമായതെന്നാണ് സൂചന. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയും മലയാളിയാണെന്നാണ് വിവരം.

Continue Reading

Trending