kerala

‘കശ്മീര്‍ പരാമര്‍ശം ദൗര്‍ഭാഗ്യകരം’; ജലീലിനെതിരെ ഗവര്‍ണര്‍

By Chandrika Web

August 14, 2022

തിരുവനന്തപുരം: കശ്മീര്‍ വിഷയത്തില്‍ ഇടത് എം.എല്‍.എ കെ.ടി ജലീല്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജലീലിന്റെ പരാമര്‍ശം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പ് പരേഡില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും പരാമര്‍ശം തന്നെ ആശ്ചര്യപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോസ്റ്റ് യാദൃശ്ചികമായതാണെന്ന് കരുതുന്നില്ല. ഇത്രയും അപമാനകരമായ ഒരു പരാമര്‍ശത്തെക്കുറിച്ച് നമ്മള്‍ വീണ്ടും ചര്‍ച്ച ചെയ്യരുത്. ഇത് അതിനുള്ള സമയമല്ല. സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളില്‍ എങ്ങനെയാണ് ഇതൊക്കെ പറയാന്‍ സാധിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.