കാലിക്കറ്റ് യൂനീവേഴസിറ്റി 2021-22 അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തിനായി എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിച്ചവരുടെ ലിസ്റ്റ് അതത് കോളേജുകളില്‍ ലഭ്യമാക്കി. ലിസ്റ്റിലുള്‍പ്പെട്ടവര്‍ 30ന് വൈകീട്ട് അഞ്ച് മണിക്കകം റാങ്ക്‌ലിസ്റ്റിലേക്ക് സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി റിപ്പോര്‍ട്ട് ചെയ്യണം.

റിപ്പോര്‍ട്ട് ചെയ്യുന്നവരെ മാത്രമേ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയുള്ളു. ഒക്‌ടോബര്‍ ഒന്നിന് രാവിലെ 11 മണിക്ക് എല്ലാ കോളേജുകളിലും ലിസ്റ്റ് പ്രസിദ്ധീകരിക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോളേജുമായി ബന്ധപ്പെട്ട് പ്രവേശനം നേടേണ്ടതാണ്. പ്രവേശനം നേടുന്നവര്‍ സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി മാന്റേറ്ററി ഫീസ് അടയ്ക്കണം.