Connect with us

india

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

.1990ലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

Published

on

1997ൽ നടന്ന കസ്റ്റഡി മർദനക്കേസിൽ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി. കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് 27 വർഷം മുമ്പത്തെ കേസിൽ സഞ്ജീവ് ഭട്ടിനെ പോർബന്തറിലെ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി മുകേഷ് പാണ്ഡ്യ കുറ്റവിമുക്തനാക്കിയത്.

സഞ്ജീവ് ഭട്ട് പോർബന്തർ എസ്.പിയായിരുന്ന കാലത്തെ സംഭവത്തിന്റെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്.1990ലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 1996ൽ രാജസ്ഥാനിലെ അഭിഭാഷകന്റെ വാഹനത്തിൽ ലഹരിവെച്ച് കേസ് കെട്ടിച്ചമച്ചുവെന്ന ആരോപണത്തിൽ 20 വർഷം തടവിനും സഞ്ജീവ് ഭട്ടിനെ ശിക്ഷിച്ചിരുന്നു. നിലവിൽ രാജ്‌കോട്ട് ജയിലിൽ ശിക്ഷ അനുഭവിച്ചുവരികയാണ് ഭട്ട്.സഞ്ജീവ് ഭട്ട്, കോൺസ്റ്റബിളായിരുന്ന വാജുഭായ് ചൗ എന്നിവർക്കെതിരെയായിരുന്ന നരൻ ജാദവ് എന്നയാളുടെ പരാതിയിൽ കേസെടുത്തത്.

വാജുഭായ് വിചാരണക്കിടെ മരണപ്പെട്ടിരുന്നു. ഐ.പി.സി 324 മാരകായുധങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തൽ, ഐ.പി.സി 330 നിർബന്ധിച്ച് കുറ്റം സമ്മതിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു ടാഡ കേസിൽ അറസ്റ്റിലായ നരൻ ജാദവിന്റെ പരാതി.

1997 ജൂലൈ ആറിന് ജാദവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2013 ഏപ്രിൽ 15നാണ് സഞ്ജീവ് ഭട്ടിനെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. 1994ലെ ആയുധ ഇറക്കുമതി കേസിലെ 22 പ്രതികളിൽ ഒരാളാണ് നരൻ ജാദവ്.1997 ജൂലൈ അഞ്ചിന് അഹമ്മദാബാദ് സബർമതി സെൻട്രൽ ജയിലിൽനിന്ന് പോർബന്തർ പൊലീസ് നരൻ ജാദവിനെ സഞ്ജീവ് ഭട്ടിന്റെ വീട്ടിലെത്തിച്ചു. ജാദവിന്റെ രഹസ്യഭാഗങ്ങളിലടക്കം അവിടെവെച്ച് വൈദ്യുതാഘാതമേൽപ്പിച്ചു.

ജാദവിന്റെ മകനെയും വൈദ്യുതാഘാതമേൽപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ വാദം. പരാതിക്കാരൻ കോടതിയിൽ താൻ നേരിട്ട പീഡനം തുറന്നുപറഞ്ഞതോടെ 1998 ഡിസംബർ 31നാണ് കോടതി കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചത്.

ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ച് തുറന്നുപറഞ്ഞതോടെയാണ് സഞ്ജീവ് ഭട്ട് എന്ന ഗുജറാത്ത് കേഡർ ഐ.പി.എസ് ഓഫിസർ വാർത്തകളിൽ നിറഞ്ഞത്. 2011ൽ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ഭട്ടിന് അനധികൃതമായി അവധിയെടുത്തെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2015 ആഗസ്റ്റിൽ സർവീസിൽനിന്ന് പിരിച്ചുവിടുകയായിരുന്നു.

india

മഹാകുംഭമേളക്കിടെ വീണ്ടും തീപിടിത്തം; വാഹനങ്ങള്‍ കത്തിനശിച്ചു

ഇന്ന് രാവിലെയാണ് കുംഭമേളക്ക് പോകുന്ന പ്രധാന റോഡില്‍ വാഹനങ്ങള്‍ക്ക് തീപിടിച്ചത്.

Published

on

മഹാകുംഭമേളക്കിടെ പ്രയാഗ്രാജില്‍ വീണ്ടും തീപിടിത്തം. ഇന്ന് രാവിലെയാണ് കുംഭമേളക്ക് പോകുന്ന പ്രധാന റോഡില്‍ വാഹനങ്ങള്‍ക്ക് തീപിടിച്ചത്. വാഹനങ്ങളില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഫയര്‍ എന്‍ജിനുകള്‍ സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. പെട്ടന്നു തന്നെ തീയണക്കാന്‍ കഴിഞ്ഞത് വന്‍ ദുരന്തം ഒഴിവാവാന്‍ കാരണമായി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

രാവിലെ 6.30ഓടെ തീപിടിത്തമുണ്ടായെന്ന് വിവരം ലഭിച്ചതായി ഫയര്‍ ഓഫീസര്‍ വിശാല്‍ യാദവ് പറഞ്ഞു. ഉടന്‍ തന്നെ ആറ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഇതില്‍ എര്‍ട്ടിഗ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഒരു ഹ്യുണ്ടായ് വെന്യു കാര്‍ ഭാഗികമായും കത്തിനശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കനത്ത ചൂട് കാരണമാണ് തീപിടിത്തമുണ്ടായതെന്നാണ് വിശാല്‍ യാദവ് പറയുന്നത്. നേരത്തെയും കുംഭമേള സ്ഥലത്ത് തീപിടിത്തമുണ്ടായിരുന്നു. സംഭവത്തില്‍ 18 ടെന്റുകള്‍ കത്തിനശിച്ചിരുന്നു.

 

 

Continue Reading

india

പുതുതായി പടരുന്ന വൈറല്‍ പകര്‍ച്ചവ്യാധികള്‍ കൂടുതലും മൃഗങ്ങളില്‍ നിന്നും പകരുന്നതാമെന്ന് ഡോ. സൗമ്യ സ്വാമിനാഥന്‍

ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം മൂലം പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങള്‍ കേരളത്തിലും തമിഴ്നാട്ടിലും വര്‍ധിച്ചുവരികയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Published

on

പുതുതായി പടരുന്ന വൈറല്‍ പകര്‍ച്ചവ്യാധികള്‍ കൂടുതലും മൃഗങ്ങളില്‍ നിന്നും പകരുന്നതാണെന്ന് ലോക ആരോഗ്യ സംഘടന മുന്‍ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥന്‍. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ നടന്ന ചടങ്ങില്‍ വേമ്പനാട്ട് കായലിലെ ജലഗുണനിലവാരം, ജലജന്യ പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച ഗവേഷണ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

കാലാവസ്ഥാവ്യതിയാനവും പോഷകക്കുറവുള്ള ഭക്ഷണവും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും അവര്‍ സംസാരിച്ചു. ഇന്ത്യയില്‍ ഒരു പരിസ്ഥിതി ആരോഗ്യ നിയന്ത്രണ ഏജന്‍സി സ്ഥാപിക്കണമെന്ന് സൗമ്യ സ്വാമിനാഥന്‍ നിര്‍ദേശിച്ചു. ഇന്ത്യയില്‍ ഏറിയ വിഭാഗവും പോഷകാഹാരത്തിനുള്ള ശേഷിയില്ലാത്തവരാന്നെന്നും പോഷകാഹാരക്കുറവ്, വിളര്‍ച്ച, സൂക്ഷ്മ പോഷക അപര്യാപ്തതകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സൗമ്യ പറഞ്ഞു. ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം മൂലം പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങള്‍ കേരളത്തിലും തമിഴ്നാട്ടിലും വര്‍ധിച്ചുവരികയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യ കാലാവസ്ഥാവ്യതിയാനം മൂലം ഏറെ ഭീഷണി നേരിടുന്ന രാജ്യമാണെന്നും പ്രളയം, വരള്‍ച്ച, ചുഴലിക്കാറ്റുകള്‍, കൊടും ചൂട് തുടങ്ങിയവ രാജ്യത്തെ മിക്കവാറും മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്നുണ്ടെന്നും അവര്‍ സൂചിപ്പിച്ചു.

ഇത്തരം വെല്ലുവിളികള്‍ നേരിടുന്നതിന് വിവിധ മന്ത്രാലയങ്ങള്‍, വിവിധ ഗവേഷണ ഏജന്‍സികള്‍ എന്നിവരുടെ സംയുകത സഹകരണവും വിവര കൈമാറ്റവും ആവശ്യമാണെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. കായലിലെ വെള്ളത്തിന്റെ ഗുണനിലവാരം മനസ്സിലാക്കുന്നതിനുള്ള വാട്ടര്‍ ക്ലിനിക്, ശുചിത്വരീതികളെ കുറിച്ചുള്ള സര്‍വേ നടത്തുന്നതിനാവശ്യമായ ക്ലെന്‍സ് ആപ്, ജലത്തിന്റെ ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട് ഗവേഷകരെയും പൊതുജനങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യമായ അക്വാഡിപ് ആപ്പ്, തീരമേഖലയിലെ ജലജന്യരോഗങ്ങളുമായി ബന്ധപ്പെട്ട ഡേറ്റബേസ് എന്നിവയും പുറത്തിറക്കി.

 

 

Continue Reading

india

ബിഹാറില്‍ രാത്രി വീട്ടിലെത്തി സിഗരറ്റ് ചോദിച്ചു, നല്‍കാത്തതില്‍ വയോധികയെ പീഡിപ്പിച്ചു

പ്രതികളില്‍ രണ്ട് പേര്‍ അറസ്റ്റിലായി.

Published

on

ബിഹാറില്‍ വയോധിക പീഡനത്തിന് ഇരയായി. രാത്രി സിഗരറ്റ് ചോദിച്ച് വീട്ടില്‍ എത്തിയ നാല് പുരുഷന്മാരാണ് വയോധികയെ പീഡിപ്പിച്ചത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം.

നാല് പേര്‍ സിഗരറ്റ് ചോദിച്ച് ഇവരുടെ വീട്ടിലെത്തുകയും എന്നാല്‍ വയോധിക സിഗരറ്റ് നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വയോധികയെ അടുത്തുള്ള വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. വയോധികയെ ചികിത്സയ്ക്കായി സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമി സംഘം വാതിലില്‍ മുട്ടുന്നത് തുടര്‍ന്നതോടെ വയോധികയുടെ മരുമകളും ഭര്‍ത്താവും പിന്‍വശത്തെ ഗേറ്റ് വഴി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, പ്രായമായതിനാല്‍ വയോധികക്ക് രക്ഷപെടാന്‍ കഴിഞ്ഞില്ല. അക്രമികള്‍ വാതില്‍ തകര്‍ത്ത് അകത്തുകയറി വയോധികയെ ബലമായി വയലിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ബുധനാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. കുടുംബത്തിന്റെ മൊഴികളുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കേസെടുത്തു. പ്രതികളില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മറ്റ് രണ്ട് പേരെ പിടികൂടുന്നതിനായി അന്വേഷണം തുടരുകയാണ്.

 

Continue Reading

Trending