Connect with us

Culture

പ്രവാസികളുടെ നട്ടെല്ലൊടിച്ച് വിമാന കമ്പനികള്‍; ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന

Published

on

തിരുവനന്തപുരം: ഗള്‍ഫ് പ്രവാസികളുടെ നട്ടെല്ലൊടിക്കുന്ന ടിക്കറ്റ് നിരക്കുമായി വിമാന കമ്പനികള്‍. അവധിക്കാലം കഴിയുന്നതോടെ പ്രവാസികളുടെ മടക്കയാത്ര മുന്നില്‍ കണ്ടാണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ ഭീമമായ വര്‍ധന വരുത്തിയിരിക്കുന്നത്. ഓഗസ്റ്റ് അവസാനവാരം മുതല്‍ ഗള്‍ഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ നാലിരട്ടിവരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ദമാം, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷത്തിനടുത്താണ് ചില കമ്പനികളുടെ ടിക്കറ്റ് നിരക്ക്.

ദുബായ്, അബുദാബി, ഷാര്‍ജ, ദോഹ, ബഹ്‌ൈറന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇപ്പോള്‍ കൊള്ളനിരക്കാണ് ഈടാക്കുന്നത്. സാധാരണ ശരാശരി 5000 മുതല്‍ 12,000 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്കാണ് അധികനിരക്ക് ഈടാക്കുന്നത്.

എയര്‍ഇന്ത്യ എക്‌സ്പ്രസും നിരക്ക് കൂട്ടിയിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കും വര്‍ധിച്ചിട്ടുണ്ട്. ലോകത്തിന്റെ പ്രധാന സ്ഥലങ്ങളിലേക്ക് ദുബായ് വഴിയാണ് കേരളത്തില്‍നിന്ന് കൂടുതല്‍ സര്‍വീസുള്ളത്.

വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഓഗസ്റ്റ്‌ 31-ന് ഗൾഫിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്കുള്ള നിരക്കുകൾ:
തിരുവനന്തപുരം
ദുബായ് 26,887 (ഇൻഡിഗോ)
ദുബായ് 41,412 (എമിറേറ്റ്‌സ്)
ദുബായ് 66,396 (ഗൾഫ് എയർ)
അബുദാബി 31,500(എയർ ഇന്ത്യാ എക്സ്പ്രസ്)
അബുദാബി 45,186 (ഗൾഫ് എയർ)
അബുദാബി 31,089(ശ്രീലങ്കൻ)
ഷാർജ 41,149 (എയർ ഇന്ത്യ)
ഷാർജ 23,358 (ഇൻഡിഗോ)
ഷാർജ 19,025(എയർ ഇന്ത്യാ എക്സ്പ്രസ്)
ദമാം 60,846(ശ്രീലങ്കൻ)
ദമാം 74,660 (ഗൾഫ് എയർ)
ദമാം 91,517 (എമിറേറ്റ്‌സ്)
റിയാദ് 45,343 (ശ്രീലങ്കൻ)
റിയാദ് 65,488 (ഗൾഫ് എയർ)
റിയാദ് 90,766 (എമിറേറ്റ്‌സ്)
ദോഹ 29,889 (എയർ ഇന്ത്യാ എക്സ്പ്രസ്)
ദോഹ 32,671 (ഇൻഡിഗോ)
ദോഹ 36,603 (ശ്രീലങ്കൻ)
കുവൈത്ത് 66,298 (ഗൾഫ് എയർ)
കുവൈത്ത് 92,043 (എമിറേറ്റ്‌സ്)
ബഹ്‌റൈന്‍ 49,209 (ശ്രീലങ്കൻ)
ബഹ്‌റൈന്‍ 74,478 (ഗൾഫ് എയർ)
ബഹ്‌റൈന്‍ 88,951 (എമിറേറ്റ്‌സ്)
കൊച്ചി
ദുബായ് 22,635 (സ്പൈസ്)
ദുബായ് 31,685 (എയർ ഇന്ത്യ)
ദുബായ് 34,850 (ശ്രീലങ്കൻ)
അബുദാബി 45,580(എത്തിഹാദ്)
അബുദാബി 38,661(ഒമാൻ എയർ)
അബുദാബി 27,406(എയർ ഇന്ത്യാ എക്സ്പ്രസ്)
ഷാർജ 19,531 (എയർ ഇന്ത്യാ എക്സ്പ്രസ്)
ഷാർജ 24,223 (ഇൻഡിഗോ)
ദമാം 43,709(ഒമാൻ എയർ)
ദമാം 60,426 (എത്തിഹാദ്)
ദമാം 51,750 (ശ്രീലങ്കൻ)
റിയാദ് 44,054 (ഗൾഫ് എയർ)
റിയാദ് 45,854(ശ്രീലങ്കൻ)
റിയാദ് 52,345 (ഒമാൻ എയർ)
ദോഹ 35,863 (എയർ ഇന്ത്യാ എക്സ്പ്രസ്)
ദോഹ 44,451 (ഇൻഡിഗോ)
ദോഹ 71,000 (ഖത്തർ എയർ)
കുവൈത്ത് 26,847(ഇൻഡിഗോ)
കുവൈത്ത് 41,913(ഖത്തർ എയർ്)
കുവൈത്ത് 39,434(ശ്രീലങ്കൻ)
ബഹ്‌റൈന്‍ 27,942(എയർ ഇന്ത്യാ എക്സ്പ്രസ്)
ബഹ്‌റൈന്‍ 47,371(എത്തിഹാദ്)
ബഹ്‌റൈന്‍ 49,000 (ശ്രീലങ്കൻ)
കോഴിക്കോട്
ദുബായ് 23,981(സൈ്പസ്)
ദുബായ് 23,230 (ഇൻഡിഗോ)
ദുബായ് 24,652 (എയർ ഇന്ത്യ എക്സ്പ്രസ്)
അബുദാബി 47,100(എത്തിഹാദ്)
അബുദാബി 43,456(ഗൾഫ് എയർ)
അബുദാബി 23,077(എയർ ഇന്ത്യാ എക്സ്പ്രസ്)
ദമാം 33,025(എയർ ഇന്ത്യ എക്സ്പ്രസ്)
ദമാം 45,563 (സൗദി എയർലൈൻ്)
ദമാം 51,698 (എത്തിഹാദ്)
റിയാദ് 31,818(എയർ ഇന്ത്യ എക്സ്പ്രസ്)
റിയാദ് 37,184(സൗദി എയർലൈൻ)
റിയാദ് 52,323 (എത്തിഹാദ്)
ദോഹ 26,810( എയർ ഇന്ത്യാ എക്സ്പ്രസ്)
ദോഹ 28,184 (ഇൻഡിഗോ)
കുവൈത്ത് 25,924(എയർ ഇന്ത്യ എക്സ്പ്രസ്)
കുവൈത്ത് 49,659(ഗൾഫ് എയർ)
കുവൈത്ത് 64,777(എത്തിഹാദ്)
ബഹ്‌റൈന്‍ 27,604(എയർ ഇന്ത്യാ എക്സ്പ്രസ്)
ബഹ്‌റൈന്‍ 61,470(എത്തിഹാദ്)
ബഹ്‌റൈന്‍ 76,949 (ഗൾഫ് എയർ)
കണ്ണൂർ
ദുബായ് 46,438 (ഗൾഫ് എയർ)
ദുബായ് 29,668(ഇൻഡിഗോ)
അബുദാബി 22,014(എയർ ഇന്ത്യാ എക്സ്പ്രസ്)
അബുദാബി 26,914 (ഇൻഡിഗോ)
ഷാർജ 22,014 (എയർ ഇന്ത്യ എക്സ്പ്രസ്)
ഷാർജ 26,134(ഇൻഡിഗോ)
ദമാം 55,837(എയർ ഇന്ത്യ)
ദോഹ 36,982 ( എയർ ഇന്ത്യാ എക്സ്പ്രസ്)
ദോഹ 43,244(ഇൻഡിഗോ)
കുവൈത്ത് 25,800(ഇൻഡിഗോ)
കുവൈത്ത് 57,702(എയർ ഇന്ത്യ എക്സ്പ്രസ്)
ബഹ്‌റൈന്‍ 57,072(എയർ ഇന്ത്യ എക്സ്പ്രസ്)
ബഹ്‌റൈന്‍ 70,874(എയർ ഇന്ത്യ)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending