ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാംറഹീം സിങ് കുറ്റക്കാരനാണെന്ന് വിധിച്ച സിബിഐ ജഡ്ജിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഹരിയാന സര്‍ക്കാറിനോട് കേന്ദ്രം ആവശ്യപ്പെട്ടു. സിബിഐ കോടതി ജഡ്ജി ജസ്റ്റിസ് ജഗദീപ് സിങാണ് ഗുര്‍മീത് റാമിനെതിരായ കേസ് പരിഗണിക്കുന്നത്.

image-copy

ജഡ്ജിയുടെ സുരക്ഷ കേന്ദ്ര സേനയായ സിഐര്‍പിഎഫിനെയോ സിഐഎസ്എഫിനെയോ ഏല്‍പ്പിക്കണമെന്ന് കാര്യവും കേന്ദ്രം പരിശോധിച്ചുവരികയാണ്. കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചതോടെ തന്നെ ഗുര്‍മീത് അനുയായികള്‍ അക്രമം അഴിച്ചുവിട്ട സാഹചര്യത്തില്‍ തിങ്കളാഴ്ച ശിക്ഷാവിധി പ്രഖ്യാപിച്ചാല്‍ ക്രമസമാധാനം തകരാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.