ജറൂസലം: വെസ്റ്റ്ബാങ്കിലെ ബിര്‍സൈത്ത് സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഹമാസുമായി ബന്ധമുള്ള വിദ്യാര്‍ത്ഥി സംഘടനക്ക് വിജയം. 51 അംഗ കൗണ്‍സിലില്‍ 25 സീറ്റുകള്‍ ഇസ്്‌ലാമിക് വഫാഅ ബ്ലോക്ക് നേടി.

ഫതഹ് പാര്‍ട്ടിയുടെ യാസര്‍ അറഫാത്ത് ബ്ലോക്കിന് 22 സീറ്റുകള്‍ ലഭിച്ചു. ഡെമോക്രാറ്റിക് പ്രോഗ്രസീവ് സ്റ്റുഡന്റ് പോളിനാണ് നാല് സീറ്റുകള്‍. ഇസ്രാഈലിനെതിരെയുള്ള വിമോചന പോരാട്ടത്തിന് ഫലസ്തീനികളുടെ ഉറച്ച പിന്തുണയുണ്ടെന്നാണ് ഫലം വ്യക്തമാക്കുന്നതെന്ന് ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി. 10800 വിദ്യാര്‍ത്ഥികളില്‍ 7828 വിദ്യാര്‍ത്ഥികള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു.