Connect with us

Culture

കര്‍ണാടക ഗവര്‍ണര്‍ എപ്പോഴാണ് രാജിവെക്കുന്നത് : ഹര്‍ദ്ദിക് പട്ടേല്‍

Published

on

ബെംഗളൂരു: ബി.എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രി പദം രാജിവെച്ചതിനു പിന്നാലെ ഗവര്‍ണര്‍ വാജ്‌പേയ് വാലെ എതിരെ ഗുജറാത്തിലെ പട്ടീദാര്‍ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ രംഗത്ത്. കര്‍ണാടക ഗവര്‍ണര്‍ എപ്പോഴാണ് രാജി വെക്കുന്ന്‌തെന്ന് ഹര്‍ദ്ദിക് പട്ടേല്‍ ചോദിച്ചു. കര്‍ണാടകയില്‍ ഗവര്‍ണറുടെ വഴി വിട്ട സഹായത്തിന്റെ ബലത്തിലാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായത് എന്നത് തെളിഞ്ഞതിന്റെ സാഹചര്യത്തിലാണ് ഹര്‍ദ്ദിക്കിന്റെ ചോദ്യം.

അതേസമയം മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഗവര്‍ണര്‍ എതിരെ രംഗത്തുവന്നു. ഗവര്‍ണറുടെ തീരുമാനം ഇന്ത്യന്‍ ജനാധിപത്യത്തിന് തീരാക്കളങ്കമാണെന്നാണ് സിദ്ധാരമയ്യ പ്രതികരിച്ചത്.

രാജി വെച്ചില്ലെങ്കില്‍ ഗവര്‍ണര്‍ വാജുഭായിയെ പുറത്താക്കണമെന്ന് കഴിഞ്ഞ ദിവസം ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിനും പറഞ്ഞിരുന്നു. സുപ്രീം കോടതി വിധി ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും മഹാവിജയമാണ്. കര്‍ണാടക ഗവര്‍ണറുടെ തെറ്റ് ഇവിടെ വ്യക്തമാണ്. വാലെ ഉടന്‍ തന്നെ രാജി വെക്കണം. അല്ലെങ്കില്‍ പ്രധാനമന്ത്രിയോ പ്രസിഡന്റോ വാലയെ പദവിയില്‍ നിന്ന് പുറത്താക്കണം. അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് മതിയായ ഭൂരിപക്ഷമുണ്ടായിട്ടും ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ ഗവര്‍ണര്‍ മന്ത്രിസഭ ഉണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കുകയും. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ ഹര്‍ജിയില്‍ ശനിയാഴ്ച നാലുമണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് നാടകീയതക്കെടുവില്‍ വിശ്വാസ വോട്ടെടുപ്പിന് നിമിഷങ്ങള്‍ മുമ്പാണ് ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രി പദം രാജിവെച്ചത്. കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ അടര്‍ത്തിയെടുക്കാമെന്ന ബി.ജെ.പി ക്യാമ്പിന്റെ പ്രതീക്ഷ അസ്തമിച്ചതോടെ വിശ്വാസ വോട്ടെടുപ്പില്‍ പരാജയം ഉറപ്പായ സാഹചര്യത്തില്‍ നാണംകെട്ട് രാജിവെക്കുകയായിരുന്നു യെദ്യൂരപ്പ്. വെറും രണ്ടര ദിവസം മാത്രമാണ് യെദ്യൂരപ്പ മുഖ്യമന്ത്രി പദത്തിലിരുന്നത്.

Trending