ആലപ്പുഴ: ഹരിപ്പാട് ദേശീയപാതയില്‍ വാനും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വാന്‍ ഡ്രൈവറാണ് മരിച്ചത്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്.

വ്യാഴാഴ്ച്ച പുലര്‍ച്ചെ 5.15ന് ചേപ്പാട് ജംങ്ഷനിലായിരുന്നു അപകടം. യാത്രക്കാരുമായി പോയ ടെമ്പോ ട്രാവലര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ടെമ്പോ ട്രാവലറില്‍ 20 പേരാണ് ഉണ്ടായിരുന്നത്.

പരിക്കേറ്റവരെ കായംകുളം, ഹരിപ്പാട് താലൂക്ക് ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു.