crime

കഴിച്ച ഭക്ഷണത്തിന്റെ പൈസ ചോദിച്ചതിന് ഹരിയാനയില്‍ വഴിയോരക്കച്ചവടക്കാരന് ക്രൂരമര്‍ദനം

By webdesk13

August 15, 2023

കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് വഴിയോരക്കച്ചവടക്കാരന് ക്രൂരമര്‍ദനം. ഹരിയാനയിലെ ഗുരുഗ്രാമില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഹോട്ടലുടമ നല്‍കിയ പരാതിയില്‍ ആറുപേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഡല്‍ഹിജയ്പൂര്‍ ഫ്‌ളൈഓവറിന് സമീപമുള്ള ധാബയിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. ശനിയാഴ്ച വൈകിട്ട് 11 മണിയോടെ യുവാക്കളുടെ സംഘമെത്തി ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം കഴിച്ചതിന് ശേഷം ഹോട്ടല്‍ ജീവനക്കാരനെത്തി പണം ചോദിച്ചപ്പോള്‍ യുവാക്കള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയും പിന്നീടും പണം ആവശ്യപ്പെട്ടപ്പോള്‍ ആക്രമിക്കുകയുമായിരുന്നു.

തന്നെ ഹോട്ടലില്‍ നിന്ന് വലിച്ചിറക്കി വലിയ വടികളുപയോഗിച്ച് അടിക്കുകയായിരുന്നുവെന്നാണ് ഹോട്ടലുടമ രഞ്ജിത് പറയുന്നത്. ഇയാളുടെ തലയ്ക്കുള്‍പ്പടെ പരിക്കുണ്ട്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടാണ് ഇവര്‍ സ്ഥലം വിട്ടതെന്നും രഞ്ജിത് പറയുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.