More
സാകിര്‍ നായികിന്റെ ഹര്‍ജി മുംബൈ ഹെക്കോടതി തള്ളി

മുംബൈ:ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ സാകിര്‍ നായികിന്റെ ഹര്‍ജി മുംബൈ ഹെക്കോടതി തള്ളി. പാസ്പോര്‍ട്ട് റദ്ദാക്കിയ നടപടി ുനപരിശോധിക്കണമെന്നും തനിക്കെതിരായ അന്വേഷണത്തില്‍ എന്‍ഫോഴ്സ്മെന്റിനോടും എന്‍.ഐ.എയോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടാണ് സാകിര്‍ നായിക് ഹര്‍ജി നല്‍കിയത്. എന്നാല്‍ ജസ്റ്റിസുമാരായ ആര്‍.എം സാവന്ത്, രേവതി മൊഹിത് ദെരെ എന്നിവരടങ്ങിയ ബെഞ്ച് ഈ ഹര്‍ജി തള്ളുകയായിരുന്നു.
മലേഷ്യയില്‍ ഒളിവില്‍ താമസിക്കുന്ന സാകിര്‍ നായികിന് അന്വേഷണ ഉദ്യോഗസ്ഥരോട് തനിക്കെതിരായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാനാകില്ല. അന്വേഷണവുമായി സാകിര്‍ നായിക് സഹകരിച്ചില്ലെന്നും പരാതിക്കാരന്റെ അഭാവത്തില്‍ കോടതിക്ക് ഇത്തരം പരാതികള്‍ എങ്ങിനെയാണ് പരിഗണിക്കുകയെന്നും കോടതി ചോദിച്ചു. അതേസമയം പാസ്‌പോര്‍ട്ട് റദ്ദാക്കിയ നടപടി പുനപരിശോധിക്കാന്‍ കോടതിയ്ക്ക് ഇടപെടാന്‍ കഴിയില്ലെന്നും പ്രത്യേകം വേറെ പരാതി ഇതിനായി നല്‍കണമെന്നും കോടതി പറഞ്ഞു.
യു.എ.പി.എ, ഐ.പി.സി 153 (എ) വകുപ്പുകള്‍ പ്രകാരമാണ് സാകിര്‍ നായിക്കിനെതിരെ കേസെടുത്തിട്ടുള്ളത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് സാകിര്‍ നായിക്കിനെതിരെ ചുമത്തിയിട്ടുള്ളത്. മലേഷ്യയില്‍ നിന്ന് അദ്ദേഹത്തെ നാടുകടത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹര്‍ജിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും ജസ്റ്റിസ് സാവന്ത് പറഞ്ഞു.
2016ല്‍ ധാക്ക സ്‌ഫോടനത്തില്‍ പിടിയിലായവര്‍ സാകിര്‍ നായികിന്റെ പ്രഭാഷണം സ്വാധീനിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണമാണ് എന്‍ഐഎയുടെ അന്വേഷണം നായികിനെതിരെ തിരിഞ്ഞത്. ധാക്ക സ്‌ഫോടനത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്.
tech
റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള
മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്‌ലെറ്റുകൾ, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്

മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്‌ലെറ്റുകൾ, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്.
kerala
രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്‍; സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി

തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ തമ്മിലടിയെ തുടർന്ന് സ്മാർട് റോഡ് ഉദ്ഘാടന ചടങ്ങിൽനിന്ന് മുഖ്യമന്ത്രി പിന്മാറി. റോഡിന് പണം ചെലവഴിച്ച തദ്ദേശ വകുപ്പിനെ പൂർണമായും ഒഴിവാക്കിയാണ് പൊതുമരാമത്ത് മന്ത്രി ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിച്ചതെന്ന ആരോപണമാണ് മന്ത്രി രാജേഷ് ഉന്നയിച്ചത്. ഫ്‌ളക്‌സിലും പരസ്യങ്ങളിലും പൊതുമരാമത്ത് മന്ത്രി നിറഞ്ഞുനിന്നപ്പോൾ തദ്ദേശ വകുപ്പ് മന്ത്രി രാജേഷിനെ പൂർണമായും വെട്ടുകയായിരുന്നു.
kerala
ചാവക്കാട് ദേശീയ പാതയിലും വിള്ളല്‍; റിപ്പോര്‍ട്ട് തേടി തൃശൂര്‍ ജില്ലാ കളക്ടര്‍
മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ

തൃശൂർ ചാവക്കാട് മണത്തലയിൽ വിള്ളൽ കണ്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി തൃശൂർ ജില്ലാ കളക്ടർ. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും, തഹസിൽദാരോടും ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ദേശീയപാത അധികൃതരോടും പൊലീസിനോടും റിപ്പോർട്ട് തേടിയത്.
മേൽപ്പാലത്തിലൂടെ നടക്കാൻ ഇറങ്ങിയ പ്രദേശവാസികളാണ് മണത്തലയിൽ നിർമാണം നടക്കുന്ന ദേശീയപാത 66 ൽ വിള്ളലുണ്ടെന്ന് കണ്ടെത്തിയത്. അമ്പതോളം മീറ്റർ ദൂരത്തിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. നിർമ്മാണം പൂർത്തിയായി വരുന്ന പാലത്തിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ച ഭാഗത്താണ് വിള്ളൽ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതത്തിൽ പാറപ്പൊടിയിട്ട് വിള്ളൽ അടയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ.
-
kerala18 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള് ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്ഥിനികള്ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില് സ്കൂള് അധികൃതര്ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
india2 days ago
ഉത്തര്പ്രദേശില് ട്രാക്കുകളില് മരത്തടി കെട്ടിവച്ചു ട്രയിനുകള് അട്ടിമറിക്കാന് ശ്രമം
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
kerala2 days ago
റെഡ് അലര്ട്ട്; വയനാട്ടില് വിനോദ സഞ്ചാര കേന്ദ്രങ്ങളില് നിയന്ത്രണം ഏര്പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്സിബി-എസ്ആര്എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില് നിന്ന് ലഖ്നൗവിലേക്ക് മാറ്റി