Connect with us

india

ഗോവയിലേക്കെന്ന് പറഞ്ഞ് ഹണിമൂണിന് കൊണ്ടുപോയത് അയോധ്യയിലേക്ക്; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

യാത്ര കഴിഞ്ഞ് 10 ദിവസത്തിന് ശേഷം യുവതി ഭോപ്പാല്‍ കുടുംബ കോടതിയില്‍ വിവാഹമോചനം ഫയല്‍ ചെയ്തു

Published

on

മധ്യപ്രദേശില്‍ വിവാഹശേഷം ഹണിമൂണിന് ഗോവയില്‍ കൊണ്ടുപോകാമെന്ന് വാഗ്ദാനം നല്‍കിയ യുവാവ് ഭാര്യയെ അയോധ്യയില്‍ കൊണ്ടുപോയി. യാത്ര കഴിഞ്ഞ് 10 ദിവസത്തിന് ശേഷം യുവതി ഭോപ്പാല്‍ കുടുംബ കോടതിയില്‍ വിവാഹമോചനം ഫയല്‍ ചെയ്തുവെന്ന് ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

2023 ഓഗസ്റ്റില്‍ വിവാഹം കഴിഞ്ഞ് 5 മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഹണിമൂണിന് പോയത്. നേരത്തെ ഗോവയില്‍ കൊണ്ടുപോകാമെന്ന് വാക്ക് നല്‍കിയ ഭര്‍ത്താവ് യാത്ര തിരിക്കുന്നതിന്റെ തലേദിവസമായിരുന്നു അയോധ്യയിലും കാശിയിലുമാണ് പോകുന്നത് എന്ന കാര്യം പറഞ്ഞത്.

ഭര്‍ത്താവിനും തനിക്കും ഉയര്‍ന്ന ശമ്പളമുള്ള ജോലിയുണ്ടെന്നും ഹണിമൂണിന് വിദേശത്ത് പോകാന്‍ പ്രയാസമില്ലെന്നും വിവാഹ മോചന ഹരജിയില്‍ യുവതി പറയുന്നു. എന്നാല്‍ തനിക്ക് മാതാപിതാക്കളുടെ കാര്യങ്ങള്‍ നോക്കേണ്ടതുണ്ട് എന്ന് പറഞ്ഞ് വിദേശയാത്രയ്ക്ക് ഭര്‍ത്താവ് വിസമ്മതിച്ചു.

തുടര്‍ന്ന് ഗോവയിലോ ദക്ഷിണേന്ത്യയിലെവിടെയെങ്കിലുമോ യാത്ര പോകുവാന്‍ ഇരുവരും തീരുമാനിച്ചു. ഭാര്യ അറിയാതെ ഇയാള്‍ അയോധ്യയിലേക്കും വാരണാസിയിലേക്കും ഫ്‌ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തു.

തങ്ങള്‍ അയോധ്യയിലേക്കാണ് പോകുന്നതെന്നും തന്റെ അമ്മയ്ക്ക് രാമ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങുകള്‍ക്ക് മുമ്പ് അവിടെ സന്ദര്‍ശിക്കണം എന്ന് ആഗ്രഹമുണ്ടെന്നും ഇയാള്‍ യാത്രയുടെ തലേ ദിവസം യുവതിയോട് പറഞ്ഞു. ഭര്‍ത്താവുമായി തര്‍ക്കിക്കാതെ യാത്ര പോയ യുവതി തിരികെ വന്നതിനുശേഷം കുടുംബ കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

india

വി​ദ്വേ​ഷ പോ​സ്റ്റ്: ബി.​ജെ.​പി​ക്കെ​തി​രെ കേ​സ്

എ​ക്സി​ൽ ക​ർ​ണാ​ട​ക ബി.​ജെ.​പി​യു​ടെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ലെ ‘കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യോ അ​തോ മു​സ്‍ലിം ലീ​ഗി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക​യോ’ എ​ന്ന പോ​സ്റ്റി​​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി.

Published

on

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ വി​ദ്വേ​ഷ പോ​സ്റ്റി​ട്ട​തി​ന് ക​ർ​ണാ​ട​ക ബി.​ജെ.​പി​ക്കെ​തി​രെ പൊ​ലീ​സ് കേ​​സെ​ടു​ത്തു. കോ​ൺ​ഗ്ര​സ് ന​ൽ​കി​യ പ​രാ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം, മ​ല്ലേ​ശ്വ​രം പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. എ​ക്സി​ൽ ക​ർ​ണാ​ട​ക ബി.​ജെ.​പി​യു​ടെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ലെ ‘കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യോ അ​തോ മു​സ്‍ലിം ലീ​ഗി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക​യോ’ എ​ന്ന പോ​സ്റ്റി​​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി.

ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ത്രു​ത​യും വി​ദ്വേ​ഷ​വും വ​ള​ർ​ത്താ​ൻ ശ്ര​മി​ച്ച​തി​നാ​ണ് കേ​സ്. ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ 125 ആം ​വ​കു​പ്പു പ്ര​കാ​ര​വും ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ 153 വ​കു​പ്പു പ്ര​കാ​ര​വു​മാ​ണ് കേ​സ്. മു​സ്‍ലിം​ക​ൾ​ക്ക് സ്വ​ത്ത് വി​ത​ര​ണം ചെ​യ്യും, പ്ര​ത്യേ​ക സം​വ​ര​ണം ന​ൽ​കും, മു​സ്‍ലിം​ക​ളെ നേ​രി​ട്ട് ജ​ഡ്ജി​യാ​യി നി​യ​മി​ക്കും തു​ട​ങ്ങി​യ​വ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ലു​ണ്ടെ​ന്ന വ​സ്തു​ത​വി​രു​ദ്ധ പോ​സ്റ്റാ​ണ് ബി.​ജെ.​പി സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത്.

Continue Reading

Trending