ഒമിക്രോണ്‍ തരംഗമാണ് കേരളത്തില്‍ ഇപ്പോഴുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ 94 ശതമാനവും ഒമിക്രോണാണെന്നും 6 ശതമാനം ഡെല്‍റ്റ  വകഭേദമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 69 % കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായെന്നും കൊവിഡ് മോണിറ്ററിംഗ് സെല്‍ രൂപവത്ക്കരിച്ചതായും മന്ത്രി പറഞ്ഞു. രോഗികളുടെ ഗ്രപരിചരണം ശക്തിപ്പെടുത്തുമെന്നും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ എല്ലാ ജില്ലാ ആശുപത്രികളിലമുണ്ടാകുമെന്നും അറിയിച്ചു.

ഫെബ്രുവരി ആദ്യ ആഴ്ചയില്‍ കൊവിഡ് കേസുകള്‍ ഉയരുമെന്നും  മൂന്ന് ആഴ്ച നിര്‍ണായകമാണെന്നും പറഞ്ഞു. മൂന്ന് ദിവസത്തില്‍ അധികം പനി തുടര്‍ന്നാല്‍ ചികിത്സ തേടണമെന്നും കൂട്ടിചേര്‍ത്തു.