കൊല്ലത്ത് സി.പി.എം ബി.ജെ.പി ഒത്തുകളി. കൊല്ലം പെരിനാട് പഞ്ചായത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലാണ് സംഭവം. ഇവിടെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്ന് സഹായിച്ചതിനെ തുടര്‍ന്ന് ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം ബി.ജെ.പിക്ക് ലഭിച്ചു. ബി.ജെ.പി അംഗം എസ് ശ്രുതിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

യു.ഡി.എഫിന്റെ ചെയര്‍പേഴ്‌സണ്‍ ഷൈനി ജോണ്‍സണ്‍ രാജിവെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. എതിരില്ലാതെയാണ് ശ്രുതി തെരഞ്ഞെടുക്കപ്പെട്ടത്