ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ തമിഴ്‌നാട്ടിലും തെക്കന്‍ മധ്യ കേരളത്തിലും കനത്ത മഴ. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, തൂത്തുക്കുടി, രാമനാഥപുരം, കന്യാകുമാരി, നാഗപട്ടണം ജില്ലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്.

ഇതുവരെ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉള്‍പെടെ 22 ജില്ലകളില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.

അതേസമയം ചക്രവാതച്ചുഴി നിലനില്‍ക്കുമ്പോള്‍ തന്നെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ രൂപപ്പെടുമെന്നാണ് പ്രവചനം. നിലവിലെ സാഹചര്യത്തില്‍ അടുത്ത മൂന്ന് ദിവസം കൂടി കേരളത്തില്‍ ശക്തമായ മഴ തുടരാനാണ് സാധ്യത.