കൊച്ചി: പനങ്ങാട് ഹെലികോപ്റ്റര്‍ അടിയന്തരമായി ഇടിച്ചിറക്കി. പ്രമുഖ വ്യവസായി എം എ യൂസഫലിയും ഭാര്യയുമാണ് ഹെലികോപ്റ്ററില്‍ സഞ്ചരിച്ചിരുന്നത്. പൈലറ്റുമാര്‍ ഉള്‍പ്പെടെ ആര്‍ക്കും തന്നെ പരിക്ക് പറ്റിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ വൈദ്യപരിശോധന നടത്തുന്നതിന്റെ ഭാഗമായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊച്ചി പനങ്ങാട് ഇന്ന് രാവിലെയാണ് സംഭവം. ചതുപ്പുനിലത്താണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. സാങ്കേതിക തകരാറാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ വ്യവസായി എം എ യൂസഫലിയും ഭാര്യയുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും തന്നെ പരിക്കില്ല എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അഗ്‌നിശമന സേനയും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.