ചവറ: സ്വകാര്യ നഴ്‌സിങ് കോളജ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പൊഴിയൂര്‍ കൊല്ലങ്കോട് തൈവിളാകം വീട്ടില്‍ ജോസഫിന്റെ മകള്‍ ജോസ്മി ജോസഫ്(19) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തേവലക്കരയിലെ സ്വകാര്യ ആശുപത്രി നഴ്‌സിങ് കോളജ് ഹോസ്റ്റലിലാണു സംഭവം. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു.

അവധിക്കു നാട്ടില്‍ പോയി തിരിച്ചെത്തിയ ദിവസമാണ് മരണം. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.