ഡെറാഡൂണ്‍: പരീക്ഷണ ഓട്ടത്തിനിടെ അതിവേഗ ട്രെയിന്‍തട്ടി നാല് മരണം. ലക്‌സര്‍-ഹരിദ്വാര്‍ റൂട്ടിലാണ് അപകടമുണ്ടായത്.

ഇന്നലെ വൈകുന്നേരം 6.30ഓടെ ജമല്‍പൂര്‍ റെയില്‍വെ ക്രോസിലാണ് ദാരുണമായ സംഭവമുണ്ടായത്. ട്രാക്കിലൂടെ അലസമായി നടന്നുനീങ്ങുകയായിരുന്ന ആളുകളാണ് അപകടത്തില്‍പ്പെട്ടത്.