Connect with us

india

ഹിമാചല്‍; വിമത ശല്യത്തില്‍ പൊറുതിമുട്ടി ബി.ജെ.പി

ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഭരണകക്ഷിയായ ബി. ജെ.പിക്കു തലവേദനയായി വിമതപ്പട.

Published

on

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഭരണകക്ഷിയായ ബി. ജെ.പിക്കു തലവേദനയായി വിമതപ്പട. സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടവര്‍ വിമതരായി പത്രിക നല്‍കിയതാണ് പാര്‍ട്ടിയെ കുഴക്കുന്നത്. ഡസനിലേറെ വിമതരാണ് പത്രിക സമര്‍പ്പിച്ചത്. ഇവ പിന്‍വലിപ്പിക്കാന്‍ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി. മുന്‍ എം.പി മഹേശ്വര്‍ സിങ്, മകന്‍ ഹിതേശ്വര്‍ സിങ് എന്നിവരാണ് കുള്ളു സദര്‍, ബന്‍ജാര്‍ സീറ്റുകളില്‍ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ പത്രിക നല്‍കിയത്. ഫത്തേഹ്പൂരില്‍ മുന്‍ രാജ്യസഭാ എം.പി കൃപാല്‍ പാര്‍മറും പ്രശ്‌നമാണ്. മുന്‍ എം.എല്‍.എമാരായ തേജ് വന്ത് നേഗി കിന്നൗരിലും കെ. എല്‍ താക്കൂര്‍ നാലഗഡിലും വിമതരായി രംഗത്തുണ്ട്.

മണ്ഡി സദറില്‍ പ്രവീണ്‍ ശര്‍മയും ബിലാസ്പൂര്‍ സദറില്‍ സുഭാഷ് ശര്‍മയും സുന്ദര്‍നഗറില്‍ അഭിഷേക് താക്കൂറും ധരംശാലയില്‍ വിപിന്‍ നെഹറിയയും റോഹ്‌റയില്‍ രജീന്ദര്‍ ദിര്‍തയും ഇന്‍ഡോറയില്‍ മനോഹര്‍ ദിമാനും ബദ്‌സറില്‍ സഞ്ജീവ് ശര്‍മയും ചമ്പയില്‍ ഇന്ദ്രകപൂറും ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ പത്രിക സമര്‍പ്പിച്ചു. 11 സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് നിഷേധിച്ചതും കോണ്‍ഗ്രസില്‍ നിന്നും സീറ്റ് മോഹികളായെത്തിയവര്‍ക്ക് അവസരം നല്‍കിയതും പ്രാദേശിക നേതാക്കളെ പിണക്കി. ഇത് പ്രതീക്ഷിച്ചിരുന്നതാണെന്നും അതിനാല്‍ നേരത്തെ തന്നെ ആരാവണം സ്ഥാനാര്‍ഥി എന്നതില്‍ വോട്ടെടുപ്പ് നടത്തിയിരുന്നതായും ബി.ജെ.പി നേതാക്കള്‍ പറയുന്നു.

മുന്‍ മന്ത്രിമാരായ ഗംഗുരാം മുസാഫിര്‍ പച്ചഡിലും കുല്‍ദീപ് കുമാര്‍ ചിന്ത്പുരിയിലും മുന്‍ എം.എല്‍.എമാരായ സുഭാഷ് മംഗലത് ചോപാലിലും തിലക് രാജ് ബിലാസ്പൂരിലും ജഗ്ജീവന്‍ പല്‍ സുള്ളയിലും ബിരു രാം കിശോര്‍ ജാന്തുട്ടയിലും കോണ്‍ഗ്രസ് വിമതരായും രംഗത്തുണ്ട്. 2017ല്‍ ഈ മണ്ഡലങ്ങളിലെ വിജയം നേരിയ മാര്‍ജിനായതിനാല്‍ വിമതരുടെ സാന്നിധ്യം പാര്‍ട്ടികള്‍ക്ക് ചങ്കിടിപ്പ് സൃഷ്ടിക്കുന്നു.

34 മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ 5,000 വോട്ടിന് താഴെ മാത്രമാണ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. ഇതില്‍ തന്നെ 20 മണ്ഡലങ്ങളില്‍ 2,000 മുതല്‍ 3000 വോട്ടുകള്‍ വരെയാണ് മാര്‍ജിന്‍. ആറു മണ്ഡലങ്ങളില്‍ ആയിരം വോട്ടിന് താഴെ മാത്രമാണ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. 68 മണ്ഡലങ്ങളില്‍ ആംആദ്മി സ്ഥാനാര്‍ഥികള്‍ പിടിക്കുന്ന വോട്ടും നിര്‍ണായകമാവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കേന്ദ്ര സര്‍ക്കാര്‍ സംസ്‌കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്‍

കേന്ദ്രസര്‍ക്കാരിന്റെ ധനസഹായ മുന്‍ഗണനകളെയും ഉദയനിധിചോദ്യം ചെയ്തു

Published

on

സംസ്‌കൃതത്തെ’മൃതഭാഷ’ എന്ന് വിശേഷിപ്പിച്ച് തമിഴ്നാട്ഉപമുഖ്യമന്ത്രിഉദയനിധിസ്റ്റാലിന്‍.ചെന്നൈയില്‍ നടന്ന ഒരുപരിപാടിയിരുന്നു
കേന്ദ്രസര്‍ക്കാര്‍സംസ്‌കൃതത്തെപ്രോത്സാഹിപ്പിക്കുന്നതിനെയുംതമിഴ്ഭാഷയെഅവഗണിക്കുന്നതിനെയുംവിമര്‍ശിച്ച്ഉദയനിധിസ്റ്റാലിന്‍സംസാരച്ചത്.

തമിഴ് പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍, എന്തിനാണ് കുട്ടികളെ ഹിന്ദിയുംസംസ്‌കൃതവുംപഠിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രിയെപരാമര്‍ശിച്ചുകൊണ്ടദ്ദേഹംചോദിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ സംസ്‌കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്നെന്നും ഉദയനിധി സ്റ്റാലിന്‍ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായ മുന്‍ഗണനകളെയും ഉദയനിധിചോദ്യം ചെയ്തു.

 

Continue Reading

india

എസ്ഐആർ ജോലിഭാരം മൂലം ​ഗുജറാത്തിലും ബിഎൽഒ ജീവനൊടുക്കി

രാജ്യത്ത് മരിച്ച ബിഎൽഒമാരുടെ എണ്ണം ആറായി

Published

on

അഹമ്മദാബാദ്: വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്ഐആർ മൂലം വീണ്ടും ജീവൻ പൊലിഞ്ഞു. അമിത ജോലിഭാരത്തെ തുടർന്ന് ​ഗുജറാത്തിലെ ​ഗിർ സോമനാഥ് ജില്ലയിൽ ബിഎൽഒ ആത്മഹത്യ ചെയ്തു. കോഡിനാർ താലൂക്കിലെ ഛാര ​ഗ്രാമത്തിലെ ബിഎൽഒ ആയ അധ്യാപകൻ അരവിന്ദ് വധെർ (40) ആണ് മരിച്ചത്. ഇതോടെ എസ്ഐആർ ജോലിഭാരത്തെ തുടർന്ന് രാജ്യത്ത് മരിച്ച ബിഎൽഒമാരുടെ എണ്ണം ആറായി.

എസ്ഐആറിന്റെ ജോലിഭാരം താങ്ങാനാവുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ‘എനിക്ക് ഈ എസ്ഐആർ ജോലിയുമായി മുന്നോട്ടുപോകാനാവുന്നില്ല. ഞാൻ മടുത്തു. കുറച്ചുദിവസമായി ഞാനേറെ ക്ഷീണിതനും അസ്വസ്ഥനുമാണ്. പ്രിയപ്പെട്ട ഭാര്യ, മകൻ ക്രിഷയ്, ക്ഷമിക്കണം’- എന്നാണ് ആത്മഹത്യാക്കുറിപ്പിലെ വാക്കുകൾ. ഔദ്യോഗിക രേഖകൾ അടങ്ങിയ തന്റെ ബാഗ് സ്കൂളിൽ സമർപ്പിക്കണമെന്നും കുറിപ്പിൽ പറയുന്നു.

ബിഎൽഒയുടെ മരണം ഗുജറാത്തിലെ വിദ്യാഭ്യാസ യൂണിയനുകൾക്കിടയിൽ രോഷം ആളിക്കത്തിച്ചിട്ടുണ്ട്. എസ്‌ഐആർ ഓൺലൈൻ പ്രക്രിയ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച ഗുജറാത്തിലെ അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ്‌, തുടർ നടപടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അറിയിച്ചു. രാജ്യത്തുടനീളം എസ്‌ഐആർ ജോലിസമ്മർദവുമായി ബന്ധപ്പെട്ട മരണങ്ങൾക്കും ആത്മഹത്യാ ശ്രമങ്ങൾക്കുമിടെയാണ് പുതിയ സംഭവം.

Continue Reading

india

ബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്‌നാഥ് ഷിന്‍ഡെ

Published

on

മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേനയിലെ (ഷിന്‍ഡെ വിഭാഗം) നേതാക്കളെയും പ്രവര്‍ത്തകരെയും ബി.ജെ.പി ചാക്കിലാക്കുന്നതു തുടരുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപമുഖ്യമന്ത്രിയും സേന തലവനുമായ ഏക്നാഥ് ഷിന്‍ഡെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിട്ടും കാര്യമുണ്ടായില്ലെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പി വിപുലീകരണ അജണ്ടയുമായി മുന്നോട്ടുപോകുമെന്ന് ഷാ ഷിന്‍ഡെയോട് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രവീന്ദ്ര ചവാനെതിരെയാണ് ഷിന്‍ഡെ പ്രധാനമായും പരാതി ഉന്നയിച്ചത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവസേനയിലെ നേതാക്കളെയും പ്രവര്‍ത്തകരെയും ചവാന്‍ അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്നുവെന്ന കടുത്ത ആശങ്ക അദ്ദേഹം ഷായെ അറിയിച്ചു. ഷിന്‍ഡെയുടെ മകനും എം.പിയുമായ ശ്രീകാന്ത് ഷിന്‍ഡെയുടെ ശക്തികേന്ദ്രമായ കല്യാണ്‍-ഡോംബിവ്ലി മേഖലയിലാണ് ഈ സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്.

ഏകദേശം 50 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍, ബി.ജെ.പി ഒരു ദേശീയ പാര്‍ട്ടിയാണെന്നും, അതുകൊണ്ടുതന്നെ വിപുലീകരണ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ഷിന്‍ഡെയ്ക്ക് വ്യക്തമായ സന്ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നേതാക്കളെ നിയന്ത്രിക്കേണ്ടത് ഷിന്‍ഡെയാണ്. അല്ലാതെ മറ്റൊരു പാര്‍ട്ടിയെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും ഷാ സൂചിപ്പിച്ചു. കൂടാതെ, സഖ്യത്തിന്റെ (മഹായുതി) ആഭ്യന്തര പ്രശ്നങ്ങള്‍ സംസ്ഥാന തലത്തില്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

2029ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളെ ആശ്രയിക്കാതെ സ്വന്തമായി ഭരണം പിടിച്ചെടുക്കുക എന്ന ദീര്‍ഘകാല പദ്ധതിയാണ് ബി.ജെ.പിക്ക് ഉള്ളതെന്നും നേതാക്കള്‍ സൂചിപ്പിക്കുന്നുണ്ട്.

Continue Reading

Trending