Connect with us

News

സര്‍ക്കാരിന്റെ പിടിപ്പുകേട് പുറത്ത്: ഇടത് മുന്നണിക്ക് എതിരെ വീണ്ടും ഗണേഷ് കുമാര്‍

കിഫ്ബിയുടെ പേരില്‍ ഫ്‌ലക്‌സുകള്‍ വെച്ചു എന്നല്ലാതെ ഒന്നും നടക്കുന്നില്ല

Published

on

തിരുവനന്തപുരം: ഇടതുമുന്നണിക്കെതിരെ പരസ്യവിമര്‍ശനവുമായി കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ. സര്‍ക്കാരിന്റെ ഭരണത്തിലുണ്ടായി കെടുകാര്യസ്ഥത തുറന്നുകാട്ടിയാണ് ഗണേഷ് കുമാര്‍ തുറന്നടിച്ചത്. മുന്നണിയില്‍ ആരോഗ്യപരമായ കൂടിയാലോചനകളില്ലെന്നും വികസനരേഖയില്‍ ചര്‍ച്ചയുണ്ടായില്ലെന്നും തനിക്ക് ഒരു സ്ഥാനവും വേണ്ടെന്നും ഗണേഷ് പറഞ്ഞു.

റോഡുകളുടെ അറ്റകുറ്റപ്പണികള്‍ തീരാത്തതിനാല്‍ മണ്ഡലങ്ങളില്‍ എംഎല്‍എമാര്‍ക്ക് പോകാന്‍ സാധിക്കാത്ത സാഹചര്യമാണ്. വികസനരേഖയില്‍ ചര്‍ച്ചയുണ്ടായില്ല, അഭിപ്രായം മാത്രമാണ് തേടിയത്. ഇക്കാര്യങ്ങള്‍ തുറന്നുപറയാന്‍ ഒരു മടിയുമില്ല. പത്തനാപുരത്തെ ജനങ്ങള്‍ വോട്ട് ചെയ്യുന്നതുകൊണ്ടാണ് താന്‍ നിയമസഭയിലേക്ക് വരുന്നത്. അദ്ദേഹം പറഞ്ഞു.

നേരത്തെ, എല്‍ഡിഎഫ് നിയമസഭകക്ഷി യോഗത്തില്‍ മന്ത്രിമാര്‍ക്ക് എതിരെ ഗണേഷ് കുമാര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഓരോ മന്ത്രിമാരെയും പേരെടുത്തായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം. മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പോര. പല വകുപ്പുകളിലും പ്രഖ്യാപനം മാത്രമാണ് നടക്കുന്നത്. എംഎല്‍എമാര്‍ക്ക് നാട്ടില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

മന്ത്രി നല്ലവനാണെങ്കിലും വിദ്യാഭ്യാസ വകുപ്പില്‍ ഒന്നും നടക്കുന്നില്ല. പൊതുമരാമത്തു വകുപ്പിന്റെ റോഡിലൂടെ നടക്കാന്‍ പറ്റുന്നില്ല. പദ്ധതികള്‍ പ്രഖ്യാപിച്ചതല്ലാതെ നിര്‍മ്മാണമോ നിര്‍വഹണമോ നടക്കുന്നില്ല. എംഎല്‍എമാര്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ഗണേഷ്‌കുമാര്‍ തുറന്നടിച്ചു.

കഴിഞ്ഞ ബജറ്റില്‍ ഓരോ എംഎല്‍എയ്ക്കും 20 പ്രവൃത്തി വീതം തരാമെന്ന് പറഞ്ഞ് എഴുതി വാങ്ങി. ഒറ്റയൊരെണ്ണം പോലും തന്നില്ല. ഭരണപക്ഷക്കാരുടെ തന്നെ സ്ഥിതി ഇതാണ്. കിഫ്ബിയാണ് എല്ലാത്തിനും പോംവഴിയെന്നാണ് പറയുന്നത്. ഇപ്പോല്‍ കിഫ്ബി എഴുതിക്കൊടുക്കേണ്ടെന്നാണ് പുതിയ നിര്‍ദേശം. കിഫ്ബിയുടെ പേരില്‍ ഫ്‌ലക്‌സുകള്‍ വെച്ചു എന്നല്ലാതെ ഒന്നും നടക്കുന്നില്ല. ഇപ്പോള്‍ അതിന്റെ പഴിയും എംഎല്‍എമാര്‍ക്കാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

kerala

കോഴിക്കോട് ഹാര്‍ബറില്‍ വള്ളം മറിഞ്ഞ് അപകടം;ഒരു മരണം

മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലെക്ക് മാറ്റി

Published

on

കോഴിക്കോട്: കോഴിക്കോട് വെളളയില്‍ ഹാര്‍ബറില്‍ വള്ളം മുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ഗാന്ധി നഗര്‍ സ്വദേശി ഹംസയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഷമീര്‍ എന്നയാളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കുഞ്ഞാലിമരക്കാര്‍ എന്ന വള്ളത്തിലാണ് സംഭവം. മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലെക്ക് മാറ്റി.

ശക്തമായ മഴയെത്തുടര്‍ന്ന് പലഭാഗങ്ങളിലും കടല്‍ ക്ഷോഭമുണ്ടായിരുന്നു. കാതി ഭാഗത്ത് വള്ളം അപകടത്തില്‍ പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തില്‍ ആളപായമില്ല. നിലവില്‍ കടലിലിറങ്ങുന്നതിന് നിയന്ത്രങ്ങളില്ല.

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

നാല് ദിവസത്തിനകം കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് മുന്നറിപ്പ്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ നാല് ദിവസത്തിനകം കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരത്തെ കോഴിക്കോട്, വയനാട്, കണ്ണൂര്‍,കാസര്‍ക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അറബികടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

Published

on

കണ്ണൂർ: കാഞ്ഞിരക്കൊല്ലിയിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്നു. കാഞ്ഞിരകൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേർ എത്തിയായിരുന്നു കൊലപാതകം. നിധീഷിന്റെ ഭാര്യയ്ക്കും പരിക്കുണ്ട്.

Continue Reading

Trending