Connect with us

Health

പകര്‍ച്ചവ്യാധികള്‍; ഹോമിയോപ്പതിക്കും ചെയ്യാനുണ്ട്

മനുഷ്യകുലത്തിന് തന്നെ ഭീഷണിയായി വളര്‍ന്ന പല പകര്‍ച്ചവ്യാധികളേയും ഫലപ്രദമായി നേരിടാനും പ്രതിരോധിക്കാനും ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന് തുടക്കം മുതല്‍ തന്നെ കഴിഞ്ഞതായി നമുക്ക് കാണാന്‍ കഴിയും

Published

on

ലോക ചരിത്രത്തില്‍ ഒരോ കാലഘട്ടങ്ങളിലും മനുഷ്യന് വെല്ലുവിളിയായി ഒരോ പകര്‍ച്ചവ്യാധികള്‍ വേട്ടയാടിയിട്ടുണ്ട്. മനുഷ്യകുലത്തിന് തന്നെ ഭീഷണിയായി വളര്‍ന്ന പല പകര്‍ച്ചവ്യാധികളേയും ഫലപ്രദമായി നേരിടാനും പ്രതിരോധിക്കാനും ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന് തുടക്കം മുതല്‍ തന്നെ കഴിഞ്ഞതായി നമുക്ക് കാണാന്‍ കഴിയും.

1800 കാലഘട്ടങ്ങളിലുണ്ടായ സ്‌കാര്‍ലറ്റ് ഫീവര്‍, യൂറോപ്പില്‍ പടര്‍ന്ന് പിടിച്ച കോളറകള്‍, ഡിഫ്റ്റീരിയ, വസൂരി രോഗങ്ങള്‍ തുടങ്ങി കഴിഞ്ഞ നൂറ്റി രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ സ്പാനിഷ് ഫ്‌ലൂ, അത് പോലെ ഇന്ത്യയില്‍ പടര്‍ന്ന് പിടിച്ചിരുന്ന ജപ്പാന്‍ ജ്വരം, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, ചിക്കന്‍പോക്‌സ് തുടങ്ങി നിരവധി പകര്‍ച്ചവ്യാധികളിലും വൈറല്‍ രോഗങ്ങളിലും കണ്‍വന്‍ഷണല്‍ ചികില്‍സാ രീതികളെ അപേക്ഷിച്ച് ഹോമിയോപ്പതിയില്‍ ഫലപ്രദമായി ചികില്‍സിക്കാനും നല്ലൊരളവില്‍ പ്രതിരോധിക്കാനും കഴിഞ്ഞിട്ടുണ്ട് എന്ന് ചരിത്രം നിക്ഷ്പക്ഷമായി സമീപിക്കുന്ന ഏതൊരാള്‍ക്കും മനസിലാക്കാനാകും.

ഏറ്റവും ലളിതമായി പുതിയ രോഗങ്ങള്‍ക്ക് മരുന്നുകള്‍ കണ്ടെത്താനാകുന്നതും ആ മരുന്നുകള്‍ ഫലപ്രദമായി മറ്റു പാര്‍ശ്വഫലങ്ങളില്ലാതെ രോഗശമനത്തിനായി വളെരെ വേഗത്തില്‍ രോഗികള്‍ക്ക് എത്തിക്കാനാവുന്നു എന്നുള്ളത് തന്നെയാണ് ഈ നൂറ്റാണ്ടിലും ഹോമിയോപ്പതി ചികില്‍സ പ്രസക്തമായി നില്‍ക്കുന്നത് എന്ന് നമുക്ക് പറയാന്‍ കഴിയും.

എത് രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോഴും രോഗികള്‍ പ്രകടിപ്പിക്കുന്ന രോഗലക്ഷണങ്ങളെ അപഗ്രഥിച്ച് അതിന് ഏറ്റവും സമാന ലക്ഷണങ്ങള്‍ ഉളവാക്കുന്ന മരുന്നുകള്‍ ഹോമിയോപ്പതി ഔഷധ വിജ്ഞാനീയ കോശത്തില്‍ മനുഷ്യര്‍ക്ക് നല്‍കി ഇത്തരം ലക്ഷണങ്ങളെ ഫലപ്രദമായി നേരിട്ട് വിജയിച്ച മരുന്നുകളുടെ നിരയില്‍ നിന്ന് ഒരോ പകര്‍ച്ചവ്യാധിയിലും രോഗികള്‍ കാണിക്കുന്ന പൊതുവായ രോഗലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി നിര്‍ണ്ണയിക്കുന്ന പ്രതിരോധ മരുന്നുകളും അതോടൊപ്പം ചികില്‍സയില്‍ വ്യക്ത്യാതിഷ്ഠിത മാനദണ്ഡങ്ങള്‍ കൂടി കണക്കിലെടുത്ത് മരുന്നുകള്‍ നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ രോഗകാരികള്‍ ഏതുമാവട്ടെ രോഗിയുടെ സ്വാഭാവിക പ്രതിരോധശേഷി ഉയര്‍ത്താനും അതുവഴി രോഗകാരികളെ തുരത്താനും ഹോമിയോപ്പതി ചികില്‍സക്ക് കഴിയും, അത് കൊണ്ട് തന്നെയാണ് അനേകം അവസരങ്ങളില്‍ രോഗകാരണങ്ങള്‍ അറിയാതെ വിഷമിക്കുമ്പോഴും രോഗാണുവിനെതിരെ പ്രവര്‍ത്തിക്കുന്ന മരുന്നുകള്‍ കണ്ടെത്താനാകാതെ ഇതര വൈദ്യശാസ്ത്ര ശാഖകള്‍ കുഴങ്ങുമ്പോഴും വാക്‌സിനുകള്‍ ട്രയലുകള്‍ നടത്തി വിജയകരമായി ലഭിക്കാന്‍ കാലതാമസം നേരിടുമ്പോഴും വാക്‌സിനുകള്‍ വികസിപ്പിച്ചാലും ഗര്‍ഭിണികളും അലര്‍ജി രോഗമുള്ളവര്‍ക്കും മറ്റു കോണ്‍ട്രാ ഇന്‍ഡിക്കേഷനനുള്ളവര്‍ക്കും നല്‍കാന്‍ കഴിയാതിരിക്കുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴും ഈ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ തികച്ചും ധൈര്യപൂര്‍വ്വം പാര്‍ശ്വഫല രഹിതമായി എല്ലാ വിഭാഗം ജനങ്ങളുടെ രക്ഷക്കായി ഹോമിയോപ്പതി മരുന്നുകള്‍ ഉപയോഗിക്കാനാവുന്നതും ഇന്നിന്റെ കാലത്ത് ഇതിന്റെ പ്രസക്തി വര്‍ദ്ദിപ്പിക്കുന്നത്..

100 വര്‍ഷം മുമ്പ് ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനം മൂലമാണ് ഹോമിയോപ്പതി കേരളത്തില്‍ കടന്നു വന്നത്.ഇതിനെ തുടര്‍ന്ന് തെക്കന്‍ തിരുവിതാംകൂറില്‍ പൊട്ടിപ്പുറപ്പെട്ട കോളറ നിയന്ത്രിക്കുന്നതില്‍ ഈ ചികില്‍സാ രീതി വിജയിച്ചത് കൊണ്ട് സാധാരണ ജനങ്ങള്‍ ഇതില്‍ വിശ്വാസം ഏറി വന്നു.
തിരുവിതാംകൂറിലെ മഹാരാജാക്കന്‍മാര്‍ക്ക് വിശേഷിച്ച് ശ്രീ മൂലം തിരുനാളിനും ശ്രീചിത്തിരതിരുനാളിനും ഹോമിയോപ്പതിയുടെ കഴിവ് ബോധ്യമായിരുന്നത് കൊണ്ട് ഈ ചികില്‍സാ രീതിയോട് പ്രത്യേക താല്‍പര്യമുണ്ടായി. കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ ഈ വൈദ്യശാസ്ത്രം പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യമായതിന്റെ കാരണം പരിശോധിച്ചാല്‍ തന്നെ നമുക്ക് മനസ്സിലാക്കാന്‍ കഴിയും പകര്‍ച്ചവ്യാധികളെ ഫലപ്രദമായി നേരിടാനുള്ള ഈ ചികിത്സാരീതിയുടെ കഴിവും പ്രാവീണ്യവും തന്നെയാണ് ഈ ചികില്‍സാ രീതിയെ പൊതുജനങ്ങള്‍ ആവശ്യപ്പെടുന്ന ഒരു ചികിത്സാ ശാഖയായി വളര്‍ത്തിയത്.

വസൂരി പടര്‍ന്നിരുന്ന കാലഘട്ടത്തിലും ഹോമിയോപ്പതി മരുന്നുകള്‍ രക്ഷക്കെത്തിയ ചരിത്രമുണ്ട്. അമ്മ വിളയാട്ടം എന്നായിരുന്നു പഴയ കാലത്ത് ഈ അസുഖത്തിനെ പറഞ്ഞിരുന്നത്, ദേവിയുടെ കോപം എന്നായിരുന്നു ആളുകള്‍ വിശ്വസിച്ചിരുന്നത് ചികില്‍സിച്ചിട്ട് കാര്യമില്ല മരിച്ച് തന്നെ പോകണം എന്നായിരുന്നു അന്നത്തെ വിശ്വാസം, എന്നാല്‍ ഈ വിശ്വാസം മാറ്റാനും യാഥാര്‍ത്ഥ ഹോമിയോപ്പതി ചികിത്സകൊണ്ട് നേരിടാമെന്നും എറണാകുളത്തുള്ള ഡോ.പടിയാറിന്റെ നേതൃത്വത്തില്‍ രാജകുടുംബത്തിലെ ആളുകളെ മരുന്ന് നല്‍കി രക്ഷപ്പെടുത്തിയതിന്റെ ഫലമായി കോളേജ് ആയി അംഗീകരിക്കുകയും വര്‍ഷാവര്‍ഷം രാജകുടുംബത്തില്‍ നിന്ന് ഒരു നിശ്ചിത തുക ഗ്രാന്റായി ഇതിന്റെ പുരോഗമനത്തിനായി ലഭിച്ചുകൊണ്ടിരുന്നതും ഇന്ന് കേരളത്തില്‍ തലയുര്‍ത്തി നില്‍ക്കുന്നതായ ഒരു ഹോമിയോപ്പതി മെഡിക്കല്‍ കോളേജായി വളര്‍ന്നതും ചരിത്രം.

1997 മുതല്‍ 2003 വരെ കേരളത്തിലെ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ പത്തിലേറെ പകര്‍ച്ചവ്യാധികള്‍ക്ക് ഹോമിയോപ്പതി ഔഷധങ്ങള്‍ നല്‍കി ജനങ്ങളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ 1997ല്‍ ഉണ്ടായ കോളറ രോഗത്തിന് മൂന്ന് ലക്ഷത്തില്‍ പരം ആളുകള്‍ക്ക് നല്‍കുകയും ഫലപ്രദമായി നേരിടുകയും ചെയ്തു.
കാസര്‍കോഡ് ജില്ലയില്‍ സെറിബ്രല്‍ മലേറിയ ബാധിച്ചപ്പോള്‍ ചിനിമം ആഴ്‌സ് 30 എന്ന മരുന്ന് ആറ് ലക്ഷത്തില്‍പരം ആളുകള്‍ക്ക് 1999 ല്‍ നല്‍കിയിരുന്നു.
2002 ല്‍ ഫോര്‍ട്ടുകൊച്ചിയില്‍ ഉണ്ടായ ടൈഫോയിഡ്, അതുപോലെ കേരളത്തിലാകെ പടര്‍ന്ന ഡെങ്കിപ്പനി, എലിപ്പനി ചിക്കുന്‍ഗുനിയ, മഞ്ഞപിത്തം, ചിക്കന്‍പോക്‌സ് തുടങ്ങിയ തീവ്രമായ നിരവധി പകര്‍ച്ചവ്യാധികളെയും മഴക്കാല രോഗങ്ങളേയും വൈറല്‍ രോഗങ്ങളേയും
ഫലപ്രദമായി നേരിടാന്‍ ഹോമിയോപ്പതി മരുന്നുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ഇനി നമുക്ക് 2020 ലേക്ക് വരാം, ലോകം മൊത്തം വിറങ്ങലിച്ചു നില്‍ക്കുന്ന ഈ സാഹചര്യത്തില്‍
ആഴ്‌സനിക്കം ആല്‍ബം എന്ന മരുന്നാണല്ലോ ഇപ്പോള്‍ ചര്‍ച്ച വിഷയം,

ഹോമിയോപ്പതിയില്‍ പകര്‍ച്ചവ്യാധികളുടെ പേരു കേള്‍ക്കുമ്പോഴേക്കും പ്രതിരോധ മരുന്നുകളും റെഡിയാണല്ലോ, അത് തട്ടിപ്പല്ലേ

ഹോമിയോപ്പതിയുടെ ഫിലോസഫിയും രീതിയും ചികിത്സ ശാസ്ത്രവും അറിയുന്നവര്‍ക്ക് ഒരിക്കലും ഇങ്ങനെ ഒരു വാദമുഖം ഉണ്ടാവുകയില്ല, ഒരോ വൈദ്യശാസ്ത്രത്തിനും പ്രത്യേക രീതികളും ചികിത്സാ വൈവിധ്യങ്ങളുമുണ്ട്. ഞാന്‍ പഠിച്ച വൈദ്യശാസ്ത്രം പോലെത്തന്നെയാകണം എല്ലാ വൈദ്യശാസ്ത്ര ശാഖകളും എന്ന് വിശ്വസിക്കുന്നത് വിഢിത്തമാണ്. ഒരോന്നിനും ഒരേ അളവ് കോല്‍നിശ്ചയിച്ച് അളക്കുമ്പോഴാണ് പരസ്പരപൂരകങ്ങളാവാത്തത്: സ്വര്‍ണ്ണം അളക്കുന്ന അളവുകോലല്ലല്ലോ അരിയും പഞ്ചസാരയും അളക്കുന്നത് ;

എത് പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുമ്പോഴും ഒരോ രോഗത്തിനും വ്യക്തമായ രോഗത്തിന്റെ പ്രകടമായ രോഗലക്ഷണങ്ങള്‍ ഉണ്ടാവും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയവുമില്ലല്ലോ, ഏതൊരു രോഗം പൊട്ടിപ്പുറപ്പെടുമ്പോഴും രോഗത്തിന്റെ കാരണക്കാരായ വൈറസുകള്‍ അല്ലെങ്കില്‍ മറ്റു ബാക്ടീരിയകള്‍ തുടങ്ങിയവക്കെതിരെ അവയെ നശിപ്പിക്കുന്ന രീതിയിലുള്ള മരുന്നുകള്‍ കണ്ടെത്തുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നും നമുക്കറിയാം.നാമിന്ന് അനുഭവിച്ച് കൊണ്ടിരിക്കുന്നതും അത് തന്നെയാണ്. നല്ലൊരു ശതമാനും ആളുകളും ഭാവിയില്‍ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്ന വാക്‌സിന് അല്ലെങ്കില്‍ പ്രതി മരുന്നിന് കണ്ണും നട്ട് കാത്തിരിക്കുകയാണ്. ഇപ്പോള്‍ ചികില്‍സ എന്താണെന് ചോദിച്ചാല്‍ ലക്ഷണങ്ങള്‍ നോക്കി മരുന്ന് കൊടുക്കാം ,പനിയാണെങ്കില്‍ പനിയെ ചികില്‍സിക്കാം, ചുമയാണെങ്കില്‍ ചുമയെ ചികില്‍സിക്കാം, വൈറസല്ലേ അത് കൊണ്ട് കയ്യിലുള്ള ആന്റി വൈറലുകള്‍ പരീക്ഷിക്കാം അത് എച്ച് ഐ വി ക്ക് കൊടുക്കുന്നതാണെങ്കിലും കൊടുത്തു നോക്കാം എന്നിങ്ങനെ പരീക്ഷണങ്ങളുടെ നൈതികതയും ശാസ്ത്രീയതയും ആരും ചോദ്യം ചെയ്യരുത്. നമുക്ക് മരുന്ന് കണ്ടത്തേണ്ടേ? അതിജീവിക്കേണ്ടേ? പക്ഷേ ഹോമിയോപ്പതിയുടെ കാര്യത്തിലേക്ക് വരുമ്പോഴാണ് ശാസ്ത്രിയത, നൈതീകതയും ചോദ്യം ചെയ്യപ്പെടുന്നത് എന്നുള്ളത് തന്നെയാണ് വിരോധാഭാസം. മേല്‍പ്പറഞ്ഞ ചരിത്രവും അനുഭവജ്ഞാനമുള്ളവരാരും ഹോമിയോപ്പതിയെ തള്ളിപ്പറയില്ല എന്നുറപ്പാണ്. ഈ രോഗ പ്രതിരോധത്തിന്റെ ചരിത്രവും അനുഭവജ്ഞാനരുടെ അനുഭവങ്ങളും തന്നെയാണ് ഈ ശാസ്ത്ര ശാഖയുടെ എതിരാളികളെ അലോസരപ്പെടുത്തുന്നത് എന്ന് ഒറ്റനോട്ടത്തില്‍ നമുക്ക് കാണാന്‍ കഴിയും.

ഇവിടെയാണ് ഹോമിയോപ്പതി എന്ന വൈദ്യശാസ്ത്രം വ്യത്യസ്തമാകുന്നത്, ഒരു പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിക്കുമ്പോള്‍ ആ രോഗികള്‍ പ്രകടിപ്പിക്കുന്ന പൊതു ലക്ഷണങ്ങളും അനുബന്ധ ശാരീരിക മാനസിക ലക്ഷണങ്ങളുടെ കണക്കാക്കി ശാസ്ത്രീയമായ അന്വേഷണത്തിന്റെയും പഠനത്തിന്റെയും ഭാഗമായിട്ടാണ് ഒരോ പകര്‍ച്ചവ്യാധിക്കും തടയിടാനും ഹോമിയോപ്പതിയില്‍ മരുന്നുകള്‍ കണ്ടെത്തുന്നത്. ബാഹ്യകാരകങ്ങളെ അടിസ്ഥാനമാക്കി ചികിത്സ പ്രതിരോധം നിശ്ചയിക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിലെ ഇന്നത്തെ രീതിയുടെ പരിമിതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് ഹോമിയോപ്പതിയുടെ രീതികള്‍ എന്ന് നാം മനസ്സിലാക്കണം. കീടങ്ങളുടെ വീര്യം ഇല്ലാതാക്കി വളര്‍ച്ചയും വ്യാപനവും നിയന്ത്രിക്കുന്നതിന് പകരം വിത്തുമുളക്കുന്ന മണ്ണിനെ പരി പുഷ്ടിപ്പെടുത്തി എത്ര വീര്യമുള്ള കീടങ്ങളായാലും അതിന് കടന്നു കയറാന്‍ കഴിയാത്ത അവസ്ഥ സൃഷ്ട്ടിക്കുന്നതാണോ യുക്തി ത്യാതിഷ്ഠിതം എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരോ വര്‍ഷങ്ങളിലും പുതിയതായി വരുന്ന പല സാംക്രമിക രോഗങ്ങളും ഒരു വെല്ലുവിളിയായി മാറുമ്പോള്‍ മനുഷ്യന് പ്രകൃതിദത്തമായി ലഭിച്ചിട്ടുള്ള രോഗ പ്രതിരോധ ശക്തിയെ സജീവമാക്കി രോഗശമനം വരുത്തുകയോ രോഗ പ്രതിരോധം സൃഷ്ടിക്കുകയോ ആണ് ഹോമിയോപ്പതി ഔഷധങ്ങള്‍ നിര്‍വ്വഹിക്കുന്നത്. രോഗങ്ങള്‍ക്ക് നിദാനം ബാഹ്യ കാരകങ്ങളേക്കാള്‍ പ്രധാനം ഒരോ വ്യക്തിയുടേയും രോഗവിധേയ സന്നദ്ധതയാണെന്നും അനുദിനം കടന്നു വരുന്ന പുതിയ രോഗാണുക്കള്‍ നമ്മോട് പറയാതെ പറയുന്നുണ്ട്. പകര്‍ച്ചവ്യാധികളില്‍ ഏറ്റവും പ്രധാനമായ മൂന്ന് ഘടകങ്ങളില്‍ രോഗാണുവിനേയും, പകരാനും പെരുകാനും പകര്‍ത്താനുമുള്ള രണ്ട് ഘടകങ്ങളുമാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്നാല്‍ മനുഷ്യന്റെ സ്വാഭാവിക പ്രതിരോധശേഷിയെ ഉയര്‍ത്താനും രോഗങ്ങളെ ചെറുക്കാനുമുള്ള ഘടകങ്ങളെ പലപ്പോഴും ചര്‍ച്ച ചെയ്യാറില്ല .പക്ഷേ പുതിയ പുതിയ രോഗങ്ങള്‍ കടന്നു വരുമ്പോള്‍ മറ്റു ഘടകങ്ങളെ ചര്‍ച്ച ചെയ്യുന്നത് പോലെ തന്നെ വ്യക്തിയാധിഷ്ഠിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി മൂല്യം കല്‍പ്പിച്ചാല്‍ മാത്രമേ ഇത്തരം രോഗങ്ങളെ ഫലപ്രദമായി നേരിടാന്‍ നമുക്കാവുകയൊള്ളൂ.

സുപ്രീകോടതിയടക്കം രോഗപ്രതിരോധത്തിനും കോവിഡിന് സമാനമായ രോഗലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികില്‍സക്കും കണ്‍വന്‍ഷണല്‍ ചികില്‍സയോടൊപ്പം ഹോമിയോപ്പതി ചികിത്സ നല്‍കാമെന്ന് പറഞ്ഞിട്ടും നമ്മുടെ സംസ്ഥാനത്ത് ഇത് ഗവണ്‍മെന്റ് തലത്തില്‍ കൃത്യമായി നടപ്പാക്കാനും നടപടികള്‍ സ്വീകരിക്കാനും കഴിഞ്ഞിട്ടില്ല എന്നത് ഏറെ നിരാശജനകമാണ്. വൈദ്യശാസ്ത്രങ്ങള്‍ പരസ്പരം പോരടിക്കാതെ പൊതുജന നന്മക്കും ആരോഗ്യത്തിനും പരസ്പര ഈഗോയില്ലാതെ പോരാടേണ്ട ഏറ്റവും അനിതര സാധാരണമായ ഈ സമയത്ത് ഹോമിയോപ്പതി ചികില്‍സ കൂടുതല്‍ ആളുകളിലേക്ക് എത്തുകയാണെങ്കില്‍ നമ്മുടെ വീടുകളില്‍ ചികിത്സ തേടുന്നവര്‍ക്കും പല മരുന്നുകളോടും അലര്‍ജിയുള്ളവര്‍ക്കും ഹോമിയോപ്പതി ചികിത്സ ഏറെ ഉപകാരപ്പെടുകയും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് തടയാനും അത്യാഹിത വിഭാഗത്തിലേക്കുള്ള കഴിയുന്നത് മൂലം എമര്‍ജന്‍സി കെയര്‍ നല്‍കേണ്ടവര്‍ക്കും ഗുരുതര പ്രശ്‌നങ്ങളുള്ളവര്‍ക്കും ഹോസ്പിറ്റല്‍ സംവിധാനങ്ങള്‍ താളംതെറ്റാതെ മുന്നോട്ട് കൊണ്ട് പോവുന്നതിനും കൃത്യമായ മോഡേണ്‍ മെഡിസിന്‍ ചികില്‍സ നല്‍കാനും സാധിക്കും ,ഇത് തന്നെയാണ് ഇത്രയും ഗുരുതരമായ സാഹചര്യത്തില്‍ നാം മുന്നോട്ട് വെക്കുന്നത്.

മഹാത്മാഗാന്ധി പറഞ്ഞത് പോലെ ചുരുങ്ങിയ ചെലവിലും അഹിംസാത്മകമായും രോഗ ചികില്‍സക്കുള്ള മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും നവീനവും സ്ഫുടം ചെയ്തുമായ സമ്പ്രദായമാണ് ഹോമിയോപ്പതി .ഈ ചികില്‍സ രീതിക്ക് വേണ്ട പ്രോത്സാഹനവും സംരക്ഷണവും ഗവണ്‍മെന്റ് നല്‍കണം,
ദോഷരഹിതവും ശാസ്ത്രീയവും സാധാരണക്കാരനു പോലും ഉള്‍കൊള്ളുവാന്‍ കഴിയുന്നത്ര ചെലവു കുറഞ്ഞതും ലളിതവും അതേസമയം എല്ലാവര്‍ക്കും ഫലപ്രദവുമായ ഹോമിയോപ്പതി വൈദ്യശാസ്ത്രം പൂര്‍ണ്ണമായി ഉപയോഗിക്കപ്പെടേണ്ടത് മനുഷ്യരാശിയുടെ ആവശ്യമാണ്. അതിന് ഭരണകൂടങ്ങളുടേയും ഇതര ശാസ്ത്രശാഖകളുടേയും സര്‍വ്വോപരി ജനസമൂഹങ്ങളുടേയും സര്‍വ്വവിധ സഹകരണവും പ്രോല്‍സാഹനവും വൈദ്യശാസ്ത്ര രംഗത്ത് താരതമ്യേന പ്രായം കുറഞ്ഞ ഹോമിയോപ്പതിക്ക് നല്‍കണമെന്ന് ഞങ്ങളെല്ലാവരോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. നമുക്കൊന്നായി നേരിടാം ഈ മഹാമാരിയെ…

ഡോ.മുഹമ്മദ് അസ്ലം
വാണിയമ്പലം
സംസ്ഥാന സമിതി അംഗം
ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്സ് കേരള

ചീഫ് കണ്‍സള്‍ട്ടന്റ്
മെഡികെയര്‍ ഹോമിയോപ്പതിക്ക് സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്റര്‍
വാണിയമ്പലം

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ചത്തീസ്ഗഢിലെ ആശുപത്രിയില്‍ വൈദ്യുതി നിലച്ചിട്ട് അഞ്ചു ദിവസം; പരിശോധന ഫോണ്‍ വെളിച്ചത്തില്‍

ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബസ്തറിലെ സര്‍ക്കാരാശുപത്രിയിലെ വൈദ്യുതിബന്ധം നിലച്ചതാണ് കാരണം

Published

on

വൈദ്യുതിവിതരണം നിലച്ചതിനെ തുടര്‍ന്ന് ഛത്തീസ്ഗഢിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 5 ദിവസം ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചത് ഫോണിന്റെ ഫഌഷ്‌ലൈറ്റുകളുടെ സാന്നിധ്യത്തില്‍. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബസ്തറിലെ സര്‍ക്കാരാശുപത്രിയിലെ വൈദ്യുതിബന്ധം നിലച്ചതാണ് കാരണം.

വെള്ളിയാഴ്ച വൈകുന്നേരം കിലേപാലില്‍ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചപ്പോള്‍ വൈദ്യുതിയില്ലാത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ളവരെ ദിമരപാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയക്കേണ്ടി വന്നു.

അപകടത്തില്‍ 2 പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയില്‍ വൈദ്യുതിയില്ലാത്തതില്‍ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ രോഷാകുലരായി. പ്രദേശത്തെ ഏറ്റവും വലിയ ആശുപത്രിയാണിതെന്ന് പ്രദേശവാസികളും പിന്തുണച്ചു.

ആശുപത്രിയില്‍ എത്രയും പെട്ടെന്ന് വൈദ്യുതിബന്ധം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വൈദ്യുതി വകുപ്പിന് നിര്‍ദേശം നല്‍കിയതായി എംഎല്‍എ രാജ്മാന്‍ ബെഞ്ചമിന്‍ പറഞ്ഞു. ആശുപത്രിക്കെട്ടിടത്തില്‍ വൈദ്യുതിത്തകരാര്‍ പരിഹരിക്കാനുള്ള പ്രാഥമിക നടപടികള്‍ പ്രശ്‌നമുണ്ടായ സമയത്തുതന്നെ സ്വീകരിച്ചിരുന്നതായി പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വകുപ്പുദ്യോഗസ്ഥന്‍ അജയ് കുമാര്‍ തെമ്പൂര്‍നെ പ്രതികരിച്ചു.ആശുപത്രിയിലേക്ക് ജനറേറ്റര്‍ നല്‍കണമെന്ന് ഡോ. അര്‍ജിത് ചൗധരി ആരോഗ്യവകുപ്പിന് കത്തയച്ചിരിക്കുകയാണ്.

Continue Reading

Health

ഗര്‍ഭിണിക്ക് രക്തം മാറി നല്‍കി; ഒ നെഗറ്റീവിനു പകരം നല്‍കിയത് ബി പോസിറ്റീവ്

Published

on

ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയെന്ന് പരാതി. പൊന്നാനി പാലപ്പെട്ടി സ്വദേശി റുഖ്‌സാന(26)ക്ക് ആണ് രക്തം മാറി നല്‍കിയത്. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നല്‍കുകയായിരുന്നു. പൊന്നാനി മാതൃ ശിശു ആശുപത്രിക്കെതിരെയാണ് ചികിത്സാ പിഴവുണ്ടായെന്ന ആരോപണം ഉയരുന്നത്.

യുവതി ഇപ്പോള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഈ മാസം 25നാണ് രക്തക്കുറവിന് ചികിത്സ തേടിയ റുഖ്‌സാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ഡിഎംഒ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

 

Continue Reading

Health

നിപ: നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വിദഗ്ധ സമിതി നാളെ നിര്‍ദേശം നല്‍കും

ഐസൊലേഷനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് 21 ദിവസം ഐസൊലേഷനില്‍ തന്നെ കഴിയേണ്ടതാണ്.

Published

on

കോഴിക്കോട് നിപ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വിദഗ്ധ സമിതി സെപ്റ്റംബര്‍ നാളെ യോഗം ചേര്‍ന്ന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസൊലേഷനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് 21 ദിവസം ഐസൊലേഷനില്‍ തന്നെ കഴിയേണ്ടതാണ്. ഐസോലേഷനില്‍ ഉള്ളവരുമായി തുടര്‍ച്ചയായി ആശയവിനിമയം നടത്തണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. ജില്ലയിലെ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടേയും യോഗം ആരോഗ്യ വകുപ്പ് വിളിച്ചുചേര്‍ത്തിരുന്നു.

ഒരു നിപ പരിശോധനാഫലം കൂടി നെഗറ്റീവായി. തിങ്കളാഴ്ച പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല. നിലവില്‍ ചികിത്സയിലുള്ള എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ആകെ 378 ആളുകളുടെ സാമ്പിളുകളാണ് പരിശോധിച്ചത്.

നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിലായിരുന്നു യോഗങ്ങള്‍. മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു.

 

Continue Reading

Trending