Culture
ഹോങ്കോങില്‍ പ്രക്ഷോഭവുമായി ജനാധിപത്യവാദികള്‍; നഗരം ചൈനീസ് സൈന്യം വളഞ്ഞു

ഹോങ്കോങില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കി സ്വാതന്ത്ര വാദികള്‍. സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി കൂട്ടത്തോടെ രംഗത്തെത്തിയ സ്വാതന്ത്ര്യവാദികള്‍ക്കെതിരെ പൊലീസ് ടിയര്‍ ഗ്യാസ് ഉപയോഗിച്ചു. എന്നാല്‍ പെട്രോള്‍ ബോബുമായി പോലീസിനെ എതിരേറ്റ പ്രക്ഷോഭക്കാര്‍ രംഗം കലുശിതമാക്കിയിരിക്കുകയാണ്. ഹോങ്കോങ് നഗരം ചൈനീസ് സൈന്യം വളഞ്ഞിരിക്കുകയാണ്. പോലീസ് ഹെഡ് കോര്‍ട്ടേര്‍സിലേക്ക് സ്വാതന്ത്ര വാദികള്‍ കൂട്ടമാര്‍ച്ച് നടത്തി.
ജനാധിപത്യ പ്രക്ഷോഭത്തെ നയിച്ചിരുന്ന നേതാക്കളെ കൂട്ടത്തോടെ ചൈനീസ് പിന്തുണയുള്ള ഭരണകൂടം കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തതോടെയാണ് രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഹോങ്കോങില്‍ തുടക്കമായത്. ഹോങ്കോങ് നഗരം ചൈനീസ് സൈന്യം വളഞ്ഞതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ നാടകീയ രംഗങ്ങള്‍ക്കാണ് നഗരം സാക്ഷ്യമായത്. സ്വാതന്ത്ര്യവാദികളെ പൊലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ ജനാധിപത്യ പ്രക്ഷോഭത്തെ നയിച്ചിരുന്ന നേതാക്കളെ കൂട്ടത്തോടെ ഭരണകൂടം അറസ്റ്റു ചെയ്തതോടെയാണ് രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഹോങ്കോങില്‍ തുടക്കമായത്. ആന്‍ഡി ചാന്‍, ആഗ്‌നസ് ചൗ, ജോഷ്വ വോങ് എന്നീ നേതാക്കളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇന്നലെ രാവിലെയായിരുന്നു അറസ്റ്റ്. മൂവരും അറസ്റ്റിലായതിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന ജനാധിപത്യ മാര്‍ച്ച് റദ്ദാക്കി. നിയമവിരുദ്ധമായ സംഘം ചേരലിന് പ്രേരണ നല്‍കിയെന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ജൂണ്‍ 21ന് നടന്ന പ്രകടനങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് ആരോപിക്കുന്നു. 2014ല്‍ ഹോങ്കോങില്‍ സ്വാതന്ത്ര വാദികള്‍ സമരങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ഈ സമരത്തിന്റെ വാര്‍ഷികദിനം ഇന്ന് ആചരിക്കാനിരിക്കവെയാണ് നേതാക്കളുടെ അറസ്റ്റ്. ഈ ദിനത്തില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭം നടക്കുമെന്നത് മുന്‍കൂട്ടിക്കണ്ടാണ് അറസ്റ്റുകള്‍ നടന്നിരിക്കുന്നത്. ഇന്നലെ സമര പരിപാടികള്‍ക്ക് ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
വ്യക്തമായ കാരണങ്ങളില്ലാതെയാണ് നേതാക്കളെഅറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ജനാധിപത്യ പ്രക്ഷോഭത്തിന്റെ ഭാഗമായ സിവില്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫ്രണ്ടിന്റെ നേതാവായ ബോണീ ലിയൂങ് ആരോപിച്ചു. ശക്തമായ ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഹോങ്കോങിലേക്ക് ചൈന സൈന്യത്തെ വിന്യസിച്ചു. നിലവില്‍ നടക്കുന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കാനാണ് സൈന്യത്തെ വിന്യസിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് സൈനിക വാഹനങ്ങള്‍ ഹോങ്കോങ് അതിര്‍ത്തിയില്‍ എത്തിയതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോങ്കോങ് അതിര്‍ത്തിയിലെ സൈനിക ട്രക്കുകളുടേയും സായുധ വാഹനങ്ങളുടേയും ചിത്രങ്ങള്‍ ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം പതിവുള്ള വാഹന നീക്കം മാത്രമാണിതെന്നാണ് ചൈനീസ് വ്യക്തമാക്കുന്നത്. നേവി കപ്പല്‍ ഹോങ്കോങിലെത്തുന്നതിന്റെ ചിത്രവും പുറത്തു വിട്ടിട്ടുണ്ട്. അതിര്‍ത്തിയില്‍ 8000നും 10,000നുമിടയ്ക്ക് സൈനികരെ ചൈന വിന്യസിച്ചു. ഇന്ന് വലിയ ചൈനാവിരുദ്ധ പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ പ്രക്ഷോഭകാരികള്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സൈനിക നീക്കം.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
india3 days ago
കളിച്ചുകൊണ്ടിരിക്കെ കയ്യില് പാമ്പ് ചുറ്റി; ഒരു വയസുകാരന് മൂര്ഖന് പാമ്പിനെ കടിച്ചു കൊന്നു
-
india3 days ago
കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ കേക്കുമായെത്തുന്ന സംഘ്പരിവാർ മറ്റിടങ്ങളിൽ ക്രൂരമായി വേട്ടയാടുന്നു: വി.ഡി സതീശൻ
-
More3 days ago
ഹജ്ജ്: സഹായികളുടെ പ്രായത്തിൽ ഇളവ്
-
kerala3 days ago
അറുത്തുമാറ്റിയ കമ്പിയുടെ വിടവിലൂടെ ഇഴഞ്ഞ് പുറത്തേക്ക്; ഗോവിന്ദചാമി ജയില് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്ത്
-
News3 days ago
ഗസ്സയില് ദിവസേന 10 മണിക്കൂര് ആക്രമണം നിര്ത്തിവെക്കുമെന്ന് അറിയിച്ച് ഇസ്രാഈല്
-
india3 days ago
ഓപ്പറേഷന് സിന്ദൂര് പാഠ്യപദ്ധതിയില് ഉള്പ്പെടുത്തി എന്സിഇആര്ടി; മൂന്നാം ക്ലാസ് മുതല് പാഠ്യവിഷയമാകും
-
News3 days ago
ഓസ്ട്രേലിയയുടെ ഇന്ത്യന്‍ ഓവര്സീസ് കോണ്ഗ്രസ് പുതിയ നാഷണല് ജനറല് സെക്രട്ടറിയായി അഫ്സല് കാദര്
-
kerala3 days ago
ഗോവിന്ദച്ചാമിയുടെ ജയില് ചാട്ടത്തില് മാധ്യമങ്ങളോട് പ്രതികരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്പെന്ഷന്