kerala

തോമസ് ഐസക് പോലും തള്ളിപ്പറയുന്ന സര്‍ക്കാരിനെങ്ങനെ ജനങ്ങള്‍ വോട്ടുചെയ്യും’;ഭൂരിപക്ഷം ചാണ്ടിക്കെന്ന് സുധാകരന്‍

By webdesk13

September 05, 2023

പുതുപ്പള്ളിയില്‍ ഭൂരിപക്ഷം ചാണ്ടി ഉമ്മന് തന്നെ ലഭിക്കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന വോട്ടിനേക്കാള്‍ വലിയ ഭൂരിപക്ഷം ചാണ്ടി ഉമ്മന് കിട്ടും. തോമസ് ഐസക് പോലും പരസ്യമായി തള്ളിപ്പറയുന്ന സര്‍ക്കാരിന് എങ്ങനെയാണ് ജനങ്ങള്‍ വോട്ട് ചെയ്യുകയെന്നും സുധാകരന്‍ ചോദിച്ചു.

ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികം ഏഴാം തീയതി കെ.പി.സി.സി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലകളിലും പദയാത്ര സംഘടിപ്പിക്കും. സംസ്ഥാനതല ജാഥയുടെ ഉദ്ഘാടനം കണ്ണൂരില്‍ നടക്കും. കെ സി വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. എല്ലാ ജില്ലകളിലും സംസ്ഥാന നേതാക്കളാകും പദയാത്രയ്ക്ക് നേതൃത്വം നല്‍കുകയെന്നും കെ സുധാകരന്‍ അറിയിച്ചു.