ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ഹൗറ സ്വദേശിയായ പെണ്‍കുട്ടിയെ കാമുകനും കൂട്ടുകാരും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. ജംഷഡ്പൂരിലെ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. എംജിഎം ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നിലഗുരുതരമാണ്.
കാമുകനും കൂട്ടുകാരും ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴിനല്‍കിയിട്ടുണ്ട്.
രണ്ട് ദിവസം മുന്‍പ് ജംഷഡ്പൂരില്‍ പെണ്‍കുട്ടി തന്റെ കാമുകന്റെയും കൂടെ എത്തിയതായിരുന്നു. കാമുകന്‍ തന്റെ ചില സുഹൃത്തുക്കളെ അടുത്തെത്തുകയും അവര്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയും ഒരു നദീതീരത്ത് ഉപേക്ഷിക്കുകയുമായിരുന്നു. നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്.